ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബുഡ്ഗാം ജില്ലയിൽ അൽ ബദർ സംഘത്തിലെ തീവ്രവാദിയെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. ഭീകരര്‍ പ്രദേശത്തുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സുരക്ഷാസേന നടത്തിയ തെരച്ചിലിലാണ് ഗുൽസാർ അഹമ്മദ് ഭട്ട് എ പിടിയിലായത്. ഇയാളുടെ കൈയിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്.
ജമ്മുകശ്മീരില്‍ തീവ്രവാദി സുരക്ഷാസേനയുടെ പിടിയില്‍ - തീവ്രവാദി
തീവ്രവാദികള്‍ പ്രദേശത്തുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സുരക്ഷാസേന നടത്തിയ തെരച്ചിലിലാണ് ഗുൽസാർ അഹമ്മദ് ഭട്ട് എന്ന ഭീകരന്‍ പിടിയിലായത്.
ജമ്മുകശ്മീരില്‍ തീവ്രവാദി സുരക്ഷാസേനയുടെ പിടിയില്‍
കൂടുതല്‍ വായിക്കുക....മാവോയിസ്റ്റുകള്‍ തട്ടികൊണ്ട് പോയ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയില്‍
അറസ്റ്റിലായ തീവ്രവാദിക്ക് പാകിസ്ഥാനുമായും ദക്ഷിണ കശ്മീരിലെ തീവ്രവാദികളുമായും അടുത്ത ബന്ധമുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അറസ്റ്റിലായ തീവ്രവാദിയുടെ കയ്യില്‍ നിന്ന് ചൈനീസ് പിസ്റ്റൾ, പിസ്റ്റൾ മാഗസിൻ, 14 പിസ്റ്റൾ റൗണ്ടുകൾ, രണ്ട് എകെ മാഗസിനുകൾ, 58 എകെ റൗണ്ടുകൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്.