ലഖ്‌നൗ:ഉത്തർ പ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പുതിയ രാഷ്‌ട്രീയ നീക്കങ്ങളുമായി സമാജ്‌വാദി പാർട്ടി. തെരഞ്ഞെടുപ്പിൽ അഖിലേഷ് യാദവിന്‍റെ അമ്മാവനും പ്രഗതിശീൽ സമാജ്‌വാദി പാർട്ടി ലോഹ്യ അധ്യക്ഷനുമായ ശിവപാൽ യാദവിന്‍റെ പാർട്ടിയുമായി സഖ്യം രൂപീകരിക്കുമെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി.
വലിയ പാർട്ടികളെ ഒഴിവാക്കി ചെറിയ പാർട്ടികൾക്കാകും മുൻഗണന നൽകുകയെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 'അർഹമായ ബഹുമാനം' ലഭിക്കുന്നില്ലെന്നാരോപിച്ചാണ് ശിവ്പാൽ സിംഗ് യാദവ് എസ്‌പി വിട്ടുപോയത്.
തുടർന്ന് അദ്ദേഹം പ്രഗതിശീൽ സമാജ്‌വാദി പാർട്ടി ലോഹ്യ രൂപീകരിക്കുകയായിരുന്നു. സോഷ്യലിസ്റ്റ് ആശയത്തിൽ ശക്തമായ സർക്കാരാകും സഖ്യത്തിലൂടെ ഭരണത്തിലേറുകയെന്നും വക്താവ് അറിയിച്ചു.