ലഖിംപൂർ ഖേരി (ഉത്തർപ്രദേശ്): ലഖിംപൂർ ഖേരി സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് രണ്ട് കോടി രൂപ ധനസഹായവും സർക്കാർ ജോലിയും നൽകണമെന്ന് സമാജ്‌വാദി പാർട്ടി പ്രസിഡന്‍റും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. മരിച്ചവരുടെ കുടുംബങ്ങളെ താൻ സന്ദർശിച്ചതായും അവർക്ക് നീതി ലഭിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സത്യം എന്നെങ്കിലും ഒരിക്കൽ പുറത്തുവരുമെന്നാണ് പ്രതീക്ഷ. നീതി ലഭിക്കാത്ത നിരവധി കേസുകൾ ഇനിയുമുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നൽകിയ റിപ്പോർട്ട് അനുസരിച്ച് ഏറ്റവുമധികം കസ്റ്റഡി മരണങ്ങൾ നടന്നിട്ടുള്ളതും ഉത്തർപ്രദേശിലാണ്.
ALSO READ: 'പ്രിയങ്കയെ നിയമവിരുദ്ധ തടങ്കലിലാക്കി'; യോഗിയെ വിമര്‍ശനമറിയിച്ച് കോണ്‍ഗ്രസ് എം.പിമാര്‍
ഒരു പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷണത്തിനായി അജയ് കുമാർ മിശ്രയെ സന്ദർശിക്കുകയാണെങ്കിൽ, ആദ്യം അയാൾ സല്യൂട്ട് ചെയ്യേണ്ടിവരും. ആരോപണ വിധേയനായ ഒരു കേന്ദ്രമന്ത്രിയെ അന്വേഷണ ഉദ്യോഗസ്ഥൻ സല്യൂട്ട് ചെയ്യണമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഈ സംഭവത്തിൽ അജയ് മിശ്രയും അദ്ദേഹത്തിന്‍റെ മകൻ ആശിഷ് മിശ്രയും ഉൾപ്പെട്ടിട്ടുണ്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു. അതിന് തെളിവായി പുറത്തുവന്ന വീഡിയോകൾ പ്രചരിപ്പിക്കാതിരിക്കാൻ ഇന്‍റർനെറ്റ് സേവനങ്ങളും സർക്കാർ നിർത്തിവച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഒക്‌ടോബർ മൂന്നിന് ലഖിംപുർ ഖേരിയിൽ നടന്ന അക്രമത്തിൽ നാല് കർഷകർ ഉൾപ്പെടെ എട്ട് പേർ മരിച്ചിരുന്നു. തുടർന്ന് കർഷകർക്കിടയിലേക്ക് വാഹനമോടിച്ചു കയറ്റിയ കേസിൽ അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയ്‌ക്കെതിരെ ഉത്തർപ്രദേശ് പൊലീസ് തിങ്കളാഴ്ച എഫ്‌ഐആർ ഫയൽ ചെയ്തു. എന്നാൽ കാറിലുണ്ടായിരുനനത് താനല്ലെന്നായിരുന്നു ആശിഷ് മിശ്രയുടെ പ്രതികരണം.