കേരളം

kerala

ETV Bharat / bharat

കൊവിഡ് മരണത്തിന്‍റെ യഥാർഥ കണക്ക് സർക്കാർ മറയ്ക്കുന്നുവെന്ന് അഖിലേഷ് യാദവ് - ഉത്തർപ്രദേശ് സർക്കാർ

ഒൻപത് മാസ കാലയളവിൽ 24 ജില്ലകളിലുണ്ടായിരിക്കുന്ന കൊവിഡ് മരണസംഖ്യ ഔദ്യോഗിക കണക്കുകളേക്കാൾ 43 മടങ്ങ് കൂടുതലാണെന്ന് റിപ്പോർട്ട് വന്നതിന് തൊട്ടുപിന്നാലെയാണ് യാദവിന്‍റെ പരാമർശം

Akhilesh alleges UP govt hiding actual Covid death toll  കൊവിഡ് മരണങ്ങളുടെ യഥാർഥ കണക്കുകൾ ഉത്തർപ്രദേശ് സർക്കാർ മറച്ചു വെക്കുന്നുവെന്ന് അഖിലേഷ് യാദവ്  കൊവിഡ്  അഖിലേഷ് യാദവ്  ഉത്തർപ്രദേശ്  ഉത്തർപ്രദേശ് സർക്കാർ  Akhilesh yadav
കൊവിഡ് മരണങ്ങളുടെ യഥാർഥ കണക്കുകൾ ഉത്തർപ്രദേശ് സർക്കാർ മറച്ചു വെക്കുന്നുവെന്ന് അഖിലേഷ് യാദവ്

By

Published : Jun 22, 2021, 12:48 PM IST

ലഖ്‌നൗ: കൊവിഡ് മരണങ്ങളുടെ കൃത്യമായ കണക്ക് ഉത്തർപ്രദേശ് സർക്കാർ മറച്ചു വെക്കുന്നുവെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. 2020 ജൂലൈ 1 മുതൽ 2021 മാർച്ച് 31 വരെ ഉത്തർപ്രദേശിലെ 24 ജില്ലകളിലുണ്ടായിരിക്കുന്ന കൊവിഡ് മരണസംഖ്യ ഔദ്യോഗിക കണക്കുകളേക്കാൾ 43 മടങ്ങ് കൂടുതലാണെന്ന് റിപ്പോർട്ട് വന്നതിന് തൊട്ടുപിന്നാലെയാണ് യാദവിന്‍റെ പരാമർശം.

ഒൻപത് മാസ കാലയളവിൽ ഈ ജില്ലകളിൽ നിന്ന് രജിസ്റ്റർ ചെയ്ത ഔദ്യോഗിക മരണസംഖ്യ വിവരാവകാശ ആപ്ലിക്കേഷനിലൂടെ കണ്ടെത്തിയ സംസ്ഥാനത്തെ സിവിൽ രജിസ്ട്രേഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത മരണങ്ങളുമായി താരതമ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് കണ്ടെത്തലുകൾ. തുടർന്ന്, യഥാർഥത്തിൽ മരണസംഖ്യയല്ല, ബിജെപി സർക്കാരിന്‍റെ മുഖമാണ് മറച്ചു വക്കുന്നതെന്ന് യാദവ് ട്വിറ്ററിൽ കുറിച്ചു.

Also Read: വിസ്മയയെ പീഡിപ്പിച്ചത് കിരണിന്‍റെ മാതാപിതാക്കളുടെ അറിവോടെയെന്ന്‌ അമ്മ

സർക്കാർ രേഖകൾ പ്രകാരം തിങ്കളാഴ്ച വരെ 17,04,476 കൊവിഡ് കേസുകളും 22,224 മരണങ്ങളുമാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.

ABOUT THE AUTHOR

...view details