കേരളം

kerala

ETV Bharat / bharat

'കുതിക്കാനൊരുങ്ങി ആകാശ'; ആദ്യ സർവീസ് ഓഗസ്റ്റ് 7ന്, ബുക്കിങ് ആരംഭിച്ചു - പ്രമുഖ വ്യവസായി രാകേഷ് ജുൻജുൻവാല

മുംബൈ- അഹമ്മദാബാദ് റൂട്ടിലാണ് ആകാശയുടെ ആദ്യ സർവീസ്. ഓഗസ്റ്റ് 13 മുതൽ ബെംഗളുരു-കൊച്ചി റൂട്ടിലും സർവീസ് ആരംഭിക്കും.

Akasa Air first commercial flight  Akasa Air booking starts  ആകാശ എയർലൈൻ സർവീസ് ആരംഭിച്ചു  ആകാശ എയർ ബുക്കിങ് ആരംഭിച്ചു  പ്രമുഖ വ്യവസായി രാകേഷ് ജുൻജുൻവാല  ബോയിങ് 737 മാക്‌സ് എയർക്രാഫ്‌റ്റ്
'ആകാശം ലക്ഷ്യമാക്കി കുതിക്കാനൊരുങ്ങി ആകാശ'; ആദ്യ സർവീസ് ഓഗസ്റ്റ് 7ന്, ബുക്കിങ് ആരംഭിച്ചു

By

Published : Jul 22, 2022, 9:21 PM IST

ന്യൂഡൽഹി: പ്രമുഖ വ്യവസായി രാകേഷ് ജുൻജുൻവാലയുടെ നിയന്ത്രണത്തിലുള്ള ആകാശ എയർലൈനിന്‍റെ ആദ്യ വാണിജ്യ സർവീസ് ഓഗസ്റ്റ് 7ന് ആരംഭിക്കും. ബോയിങ് 737 മാക്‌സ് എയർക്രാഫ്‌റ്റ് ഉപയോഗിച്ച് മുംബൈ- അഹമ്മദാബാദ് റൂട്ടിൽ ആണ് ആകാശയുടെ ആകാശയാത്രയ്ക്ക് തുടക്കമാകുക. മുംബൈ- അഹമ്മദാബാദ് റൂട്ടിൽ ആഴ്‌ചതോറും സർവീസ് നടത്തുന്ന 28 വിമാനങ്ങളുടെ ബുക്കിങ് ആരംഭിച്ചതായി എയർലൈൻ അറിയിച്ചു.

ഓഗസ്റ്റ് 13 മുതൽ ബെംഗളുരു-കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന 28 വിമാനങ്ങളുടെ ബുക്കിങ്ങും ആരംഭിച്ചു. രണ്ട് 737 മാക്‌സ് വിമാനങ്ങൾ ഉപയോഗിച്ചാണ് ആകാശയുടെ വാണിജ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. നേരത്തെതന്നെ ആകാശയ്ക്കുള്ള ഒരു മാക്‌സ് വിമാനം ബോയിങ് വിതരണം ചെയ്‌തിരുന്നു. രണ്ടാമത്തെ വിമാനം ഈ മാസം അവസാനത്തോടെ കൈമാറും.

മുംബൈ-അഹമ്മദാബാദ് റൂട്ടിൽ ബോയിങ് 737 മാക്‌സ് വിമാനങ്ങൾ ഉപയോഗിച്ച് സർവീസ് തുടങ്ങി പ്രവർത്തനം ആരംഭിക്കുകയാണെന്ന് ആകാശ എയർ സഹസ്ഥാപകനും ചീഫ് കൊമേഴ്‌സ്യൽ ഓഫീസറുമായ പ്രവീൺ അയ്യർ പറഞ്ഞു. ഘട്ടംഘട്ടമായി കൂടുതൽ നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കും. അതിനായി ആദ്യ വർഷത്തിൽ ഓരോ മാസവും രണ്ട് വിമാനങ്ങൾ വീതം കമ്പനിയിലേക്ക് ഉൾപ്പെടുത്തുമെന്നും പ്രവീൺ അയ്യർ പറഞ്ഞു.

2021 ഓഗസ്റ്റിൽ ഏവിയേഷൻ റെഗുലേറ്ററായ ഡിജിസിഎ മാക്‌സ് വിമാനങ്ങൾക്ക് അനുമതി നൽകിയിരുന്നു. തുടർന്ന് നവംബർ 26ന് ആകാശ 72 മാക്‌സ് വിമാനങ്ങൾ വാങ്ങാനായി ബോയിങ്ങുമായി കരാറിൽ ഏർപ്പെട്ടു. ജൂലൈ ഏഴിന് ഡി.ജി.സി.എ ആകാശ എയറിന് അന്തിമാനുമതി നൽകിയിരുന്നു. സോഫ്റ്റ് സീറ്റ് കുഷ്യൻ, വിശാലമായ ലെഗ് റൂം, യുഎസ്ബി പോർട്ടുകൾ എന്നിവയാണ് ആകാശ എയർ യാത്രക്കാർക്കായി എയർക്രാഫ്റ്റ് ക്യാബിനിൽ ഒരുക്കിയിരിക്കുന്നത്.

എയർലൈനിന്‍റെ സേവനം ഇന്ത്യയൊട്ടാകെ വ്യാപിപ്പിക്കുന്നതിലും മെട്രോ നഗരങ്ങളിൽ നിന്ന് ടയർ 2, ടയർ 3 നഗരങ്ങളിലേക്ക് വിമാന സർവീസ് ഒരുക്കുന്നതിലുമാണ് ആകാശ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പ്രവീൺ അയ്യർ അറിയിച്ചു. ആകാശ എയർ പറന്ന് തുടങ്ങുന്നതോടെ ഇന്ത്യയിലെ ഏറ്റവും ചെലവ് കുറഞ്ഞ എയർലൈനുകളിൽ ഒന്നായിരിക്കും ഇത്.

ABOUT THE AUTHOR

...view details