ചണ്ഡിഗഡ്: പഞ്ചാബില്‍ ശിരോമണി അകാലിദളും ബഹുജൻ സമാജ് പാർട്ടിയും തമ്മില്‍ സഖ്യം രൂപീകരിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി ആം ആദ്‌മി സംസ്ഥാന കമ്മിറ്റി. 2022ലെ നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സഖ്യരൂപീകരണമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. തുടര്‍ന്നാണ് എ.എ.പി പ്രതികരണവുമായി രംഗത്തെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരമാണ് ഈ രൂപീകരണം. പഞ്ചാബ് വിരുദ്ധവും അവിശുദ്ധവുമാണ് ശിരോമണി അകാലിദളും ബഹുജൻ സമാജ് പാർട്ടിയും തമ്മിലെ സഖ്യം. സംസ്ഥാനത്തെ ആം ആദ്‌മി പാർട്ടിയോട് ജനങ്ങൾ കാണിച്ച സ്നേഹം കണ്ട് പഞ്ചാബ് വിരുദ്ധ പാർട്ടികൾ പരിഭ്രാന്തരായി എന്ന് സംസ്ഥാനത്തെ ആം ആദ്‌മി പാർട്ടി ചുമതലയുള്ള നേതാവും ന്യൂഡല്‍ഹി എം.എൽ.എയുമായ രാഘവ് ചദ്ദ ആരോപിച്ചു.