കേരളം

kerala

ETV Bharat / bharat

അരുൺ കുമാർ മേത്ത ജമ്മു കശ്മീരിലെ പുതിയ ചീഫ് സെക്രട്ടറി - അജയ് ഭല്ല

ബി‌ വി‌ ആർ സുബ്രഹ്മണ്യം ഐ‌എ‌എസിനെ കേന്ദ്ര വാണിജ്യ വകുപ്പിലെ പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥനായി നിയമിച്ചതിനെത്തുടർന്നാണ് അരുൺ കുമാർ മേത്തയെ തൽസ്ഥാനത്ത് നിയമിച്ചത്

Arun Kumar Mehta appointed new Chief Secretary of Jammu and Kashmir  AK Mehta to be new chief secretary  new chief secretary of Jammu  new chief secretary of Jammu and Kashmir  AK Mehta  അരുൺ കുമാർ മേഹ്ത്ത  ജമ്മു കശ്മീർ  ചീഫ് സെക്രട്ടറി  ബി‌ വി‌ ആർ സുബ്രഹ്മണ്യം  കേന്ദ്ര വാണിജ്യ വകുപ്പ്  അജയ് ഭല്ല  പ്രദീപ് കുമാർ ത്രിപാഠി
അരുൺ കുമാർ മേഹ്ത്തയെ ജമ്മു കശ്മീരിലെ പുതിയ ചീഫ് സെക്രട്ടറി

By

Published : May 27, 2021, 10:40 PM IST

ശ്രീനഗർ: മുതിർന്ന ഐ‌എ‌എസ് ഉദ്യോഗസ്ഥൻ അരുൺ കുമാർ മേത്ത ജമ്മു കശ്മീർ ചീഫ് സെക്രട്ടറിയായി നിയമിച്ചതായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല അറിയിച്ചു. ജമ്മു കശ്മീരിലെ ചീഫ് സെക്രട്ടറി ബി‌ വി‌ ആർ സുബ്രഹ്മണ്യം ഐ‌എ‌എസിനെ കേന്ദ്ര വാണിജ്യ വകുപ്പിലെ പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥനായി നിയമിച്ചതിനെത്തുടർന്നാണ് അരുൺ കുമാർ മേത്തയെ തൽസ്ഥാനത്ത് നിയമിച്ചത്.

READ MORE:ബ്ലാക്ക് ഫംഗസ് മരുന്നിന് നികുതി ഒഴിവാക്കാൻ ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം

പ്രദീപ് കുമാർ ത്രിപാഠി, സുധാൻഷു പാണ്ഡെ, അരുൺ കുമാർ മേത്തയെ എന്നിവരിൽ സമഗ്രത, സത്യസന്ധത, ഭരണപരമായ കാര്യങ്ങളിൽ മികച്ച ഗ്രാഹ്യം എന്നിവ പരിഗണിച്ച് മേത്തയെ ചീഫ് സെക്രട്ടറിയായി തെരഞ്ഞടുക്കുകയായിരുന്നു. 2018 ലാണ് ജമ്മു കശ്മീരിലെ ചീഫ് സെക്രട്ടറിയായി ബി വി ആർ സുബ്രഹ്മണ്യം നിയമിതനായത്. സെക്ഷൻ 370 റദ്ദാക്കുന്നതിലും കശ്മീർ വിഭജനത്തിലും തുടർന്നുള്ള നിയമപരമായ മാറ്റങ്ങളിലും സുബ്രഹ്മണ്യം പ്രധാന പങ്കുവഹിച്ചിരുന്നു.

ABOUT THE AUTHOR

...view details