കേരളം

kerala

ETV Bharat / bharat

Maharashtra Politics | 'യഥാര്‍ഥ എന്‍സിപി ഞങ്ങള്‍, ആ പേരില്‍ തന്നെ മത്സരിക്കും, ബിജെപിക്കൊപ്പം പ്രവർത്തിക്കും' ; പ്രതികരിച്ച് അജിത് പവാർ - Ajit Pawars reaction after swearing in ceremony

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ രാജ്യം പുരോഗമിക്കുകയാണെന്നും, ബിജെപിക്കൊപ്പം ചേർന്ന് മഹാരാഷ്‌ട്രയുടെ പുരോഗതിക്കായി പ്രവർത്തിക്കുമെന്നും അജിത് പവാർ

അജിത് പവാർ  ഏക്‌നാഥ് ഷിൻഡെ  എൻസിപി  NCP  Ajit Pawar  Eknath Shinde  Shiv Sena  Ajit Pawars reaction  Ajit Pawars reaction after swearing in ceremony  NCP splits like Shiv Sena
അജിത് പവാർ

By

Published : Jul 2, 2023, 4:57 PM IST

Updated : Jul 2, 2023, 5:22 PM IST

മുംബൈ (മഹാരാഷ്‌ട്ര) :ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്‌ട്ര സർക്കാരിൽ ചേര്‍ന്ന തന്‍റെ തീരുമാനത്തിൽ ഭൂരിഭാഗം എൻസിപി എംഎൽഎമാരും തൃപ്‌തരാണെന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ. പാർട്ടിയുടെ പൂർണ നിയന്ത്രണം ഞങ്ങൾക്കാണെന്നതിനാൽ എൻസിപിയുടെ പേരിൽ തന്നെ തെരഞ്ഞെടുപ്പിനെ നേരിടും. യഥാര്‍ഥ എന്‍സിപി തങ്ങളുടേതാണെന്നും സത്യപ്രതിജ്ഞയ്‌ക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

'ഇപ്പോൾ നിരവധി പേർ ഞങ്ങളെ വിമർശിക്കും. എന്നാൽ ഞങ്ങൾ അതിന് വില നൽകുന്നില്ല. മഹാരാഷ്‌ട്രയുടെ പുരോഗതിക്കായി ഞങ്ങൾ പ്രവർത്തിക്കും. അതിന് വേണ്ടിയാണ് ഞങ്ങൾ ഈ തീരുമാനമെടുത്തത്' - അജിത് പവാർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ എൻസിപി വർക്കിങ് പ്രസിഡന്‍റ് പ്രഫുൽ പട്ടേൽ, മുതിർന്ന എൻസിപി നേതാവ് ഛഗൻ ഭുജ്ബൽ എന്നിവരും പങ്കെടുത്തു.

'ഈ തീരുമാനത്തിൽ നമ്മുടെ ഭൂരിഭാഗം എംഎൽഎമാരും തൃപ്‌തരാണ്. എൻസിപി സർക്കാരിനെ പിന്തുണയ്‌ക്കുകയാണ് ചെയ്‌തത്. എല്ലാ തെരഞ്ഞെടുപ്പുകളിലും ഞങ്ങൾ എൻസിപിയുടെ പേരിൽ മത്സരിക്കും. ഇന്ന് ഞങ്ങൾ മഹാരാഷ്‌ട്ര സർക്കാരിനെ പിന്തുണയ്ക്കാൻ തീരുമാനിക്കുകയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്‌തു. വകുപ്പുകളെക്കുറിച്ച് പിന്നീട് ചർച്ച നടക്കും.

ദേശീയ തലത്തിലെ എല്ലാ വശങ്ങളും പരിഗണിച്ച് വികസനത്തെ പിന്തുണയ്ക്കണമെന്നാണ് ഞങ്ങൾ കരുതുന്നത്. എല്ലാ എംഎൽഎമാരും എന്‍റെ കൂടെയുണ്ട്. ഞങ്ങൾ ഒരു പാർട്ടിയായി തന്നെയാണ് ഇവിടേക്ക് വന്നത്. ഇക്കാര്യം ഞങ്ങൾ എല്ലാ മുതിർന്ന നേതാക്കളെയും അറിയിച്ചിരുന്നു. ജനാധിപത്യത്തിൽ ഭൂരിപക്ഷത്തിനാണ് പ്രാധാന്യം. ഞങ്ങളുടെ പാർട്ടിക്ക് 24 വയസുണ്ട്, ഇനി യുവ നേതൃത്വം മുന്നോട്ടുവരണം.

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ രാജ്യം പുരോഗമിക്കുകയാണ്. നരേന്ദ്ര മോദി മറ്റ് രാജ്യങ്ങളിലും ജനപ്രിയനാണ്. എല്ലാവരും പിന്തുണയ്ക്കുകയും അദ്ദേഹത്തിന്‍റെ നേതൃത്വത്തെ അഭിനന്ദിക്കുകയും ചെയ്യുന്നു. വരാനിരിക്കുന്ന ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഞങ്ങൾ അവരോടൊപ്പം (ബിജെപി) പോരാടും, അതിനാലാണ് ഇപ്പോൾ ഇത്തരത്തിലൊരു തീരുമാനമെടുത്തത്' - അജിത് പവാർ കൂട്ടിച്ചേർത്തു.

ഭയമോ, സമ്മർദ്ദമോ ഇല്ലെന്ന് ഛഗൻ ഭുജ്‌ബൽ : അതേസമയം കേസുകളുള്ളതിനാലും സമ്മർദ്ദം ചെലുത്തിയതിനാലുമാണ് എൻഡിഎയിൽ ചേർന്നതെന്നുള്ള പ്രതിപക്ഷത്തിന്‍റെ ആരോപണം തീർത്തും അടിസ്ഥാന രഹിതമാണെന്ന് സത്യപ്രതിജ്ഞ ചെയ്‌ത് മന്ത്രിയായ ഛഗൻ ഭുജ്‌ബൽ പറഞ്ഞു. 'ഞങ്ങൾക്കെതിരെ കേസുകളുള്ളതിനാൽ ഭയന്നാണ് ഇവിടേക്ക് എത്തിയതെന്നാണ് പ്രതിപക്ഷം പറയുന്നത്.

എന്നാൽ ഞങ്ങളിൽ ഭൂരിഭാഗം പേർക്കെതിരെയും കേസുകളോ, അന്വേഷണങ്ങളോ ഒന്നും തന്നെയില്ല. ഞങ്ങൾക്കെതിരെ ശക്‌തമായ നടപടികളൊന്നും തന്നെ കോടതി സ്വീകരിച്ചിട്ടില്ല. അതിനാൽ സമ്മർദ്ദത്തിലായതിനാലാണ് ഞങ്ങൾ ഇവിടേക്ക് ചേർന്നതെന്ന് പറയുന്നത് ശരിയായ കാര്യമല്ല' - ഛഗൻ ഭുജ്‌ബൽ പറഞ്ഞു.

എൻസിപി പിളർത്തി അജിത് പവാർ : ഇന്ന് ഉച്ചയോടെയാണ് നാടകീയ നീക്കങ്ങൾക്കൊടുവിൽ 29 എംഎൽഎമാരെ ഒപ്പം കൂട്ടി അജിത് പവാർ എൻഡിഎയിൽ ചേർന്ന് എൻസിപിയെ പിളർത്തിയത്. അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തപ്പോൾ കൂടെ എട്ട് പേര്‍ മന്ത്രി സഭയിലേക്കെത്തി.

ഛഗന്‍ ഭുജ്ബല്‍, ധര്‍മറാവു അത്രം, സുനില്‍ വല്‍സാദെ, അതിഥി താക്കറെ, ഹസന്‍ മുഷ്റിഫ്, ധനനി മുണ്ടെ, അനില്‍ പാട്ടീല്‍, ദലീപ് വല്‍സെപതി എന്നിവരാണ് പുതിയ മന്ത്രിമാര്‍. ഗവര്‍ണര്‍ രമേഷ് ബൈസ് ഇവര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

Last Updated : Jul 2, 2023, 5:22 PM IST

ABOUT THE AUTHOR

...view details