മുംബൈ: മഹാരാഷ്‌ട്രയിലെ കൊവിഡ് സ്ഥിതി വിലയിരുത്തിയതിന് ശേഷം ലോക്ക് ഡൗൺ ആവശ്യമാണോയെന്ന് പരിശോധിക്കുമെന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ. അടുത്ത പത്ത് ദിവസത്തെ സ്ഥിതിഗതികൾ അവലോകനം ചെയ്യുമെന്നും അജിത് പവാർ അറിയിച്ചു .
മഹാരാഷ്‌ട്രയിൽ ലോക്ക് ഡൗൺ ആവശ്യമാണോയെന്ന് പരിശോധിക്കുമെന്ന് അജിത് പവാർ - മഹാരാഷ്‌ട്ര കൊവിഡ്
ദീപാവലി, ഗണേശ ചതുർഥി എന്നീ ദിവസങ്ങളിൽ സംസ്ഥാനത്ത് ധാരാളം പേർ ഒത്തുകൂടി. കൊവിഡ് കേസുകൾ കുറഞ്ഞതോടെ ആളുകൾ പ്രോട്ടോക്കോളുകൾ അവഗണിക്കുന്നുവെന്ന് അജിത് പവാർ
മഹാരാഷ്‌ട്രയിൽ ലോക്ക് ഡൗൺ ആവശ്യമാണോയെന്ന് പരിശോധിക്കുമെന്ന് അജിത് പവാർ
ദീപാവലി, ഗണേശ ചതുർഥി എന്നീ ദിവസങ്ങളിൽ സംസ്ഥാനത്ത് ധാരാളം പേർ ഒത്തുകൂടിയിരുന്നു. കൊവിഡ് കേസുകൾ കുറഞ്ഞതോടെ ആളുകൾ പ്രോട്ടോക്കോളുകൾ അവഗണിച്ച് തുടങ്ങി.
കൊവിഡിന്‍റെ രണ്ടാം തരംഗത്തെക്കുറിച്ച് വലിയ മുന്നറിയിപ്പുണ്ട്. സംസ്ഥാനത്തെ സ്‌കൂളുകൾ ശുചീകരിക്കുന്നതിനും തുറക്കുന്നതിനും ധാരാളം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.