മുംബൈ:പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യന്‍ സിനിമയുടെ സ്റ്റൈല്‍ മന്നല്‍ രജനീകാന്തിനും ബോളിവുഡ് താരം അക്ഷയ് കുമാറിനും ശേഷം ബെയര്‍ ഗ്രില്‍സിനൊപ്പം സാഹസിക പരിപാടിയുമായി നടൻ അജയ് ദേവ്‌ഗൺ. ലോക പ്രശസ്ത സാഹസിക സഞ്ചാര പരിപാടിയായ മാൻ വെഴ്‌സസ് വൈല്‍ഡില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ടു കൊണ്ടുള്ള പരിപാടിയായ "ഇൻ ടു ദ വൈല്‍ഡ്" എന്ന പരിപാടിയിലാണ് നടന്‍ അജയ് ദേവ്ഗണ്‍ അതിഥിയാകുന്നത്.
പ്രകൃതിയെ അടുത്തറിഞ്ഞ സാഹസിക യാത്ര പരിപാടിയില്‍ പങ്കെടുത്തതിന്‍റെ അനുഭവം അജയ് ദേവ്ഗണ്‍ പ്രേക്ഷകരെ അറിയിച്ചു കഴിഞ്ഞു. മാലിദ്വീപില്‍ ചിത്രീകരിച്ച സാഹസിക പരിപാടി ഒക്ടോബര്‍ 22ന് മലയാളം അടക്കമുള്ള ഇന്ത്യന്‍ ഭാഷകളില്‍ ഡിസ്കവറി പ്ലസ് ഇന്ത്യ സംപ്രേഷണം ചെയ്യും.
Also Read: ആനപിണ്ടവും അതിസാഹസീകതയും, ഇൻടു ദ വൈൽഡിന്‍റെ ടീസര്‍ പങ്കുവെച്ച് അക്ഷയ് കുമാര്‍
വന്യത തേടിയുള്ള തന്‍റെ സാഹസിക യാത്രയാണിത്. ഇത് ഒരു കുട്ടിക്കളിയല്ലെന്ന പൂര്‍ണ ബോധ്യം തനിക്കുണ്ട്. കാരണം എന്‍റെ പിതാവ് ഒരു ആക്ഷന്‍ ഡയറക്ടര്‍ ആയിരുന്നു. കഴിഞ്ഞ 30 വര്‍ഷമായി താനും സിനിമ രംഗത്തുണ്ട്. സാഹസിക പ്രകടനങ്ങളിലും രംഗങ്ങളിലും അഭിനയിച്ചിട്ടുമുണ്ട്.
എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥമായിരുന്നു ബെയര്‍ ഗ്രില്‍സിന്‍റെ ഒപ്പമുള്ള യാത്രയെന്നും അജയ് ദേവ്ഗണ്‍ പറഞ്ഞു. പ്രകൃതിയെ കൂടുതല്‍ അറിയാനും അതിന്‍റെ സാഹസികത ആവോളം ആസ്വദിക്കാനും തനിക്ക് കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രിട്ടീഷ് സാഹസികനായ ബെയല്‍ ഗ്രില്‍സിന്‍റെ പരിപാടിക്ക് ലോകമെമ്പാടും ആരാധകരുണ്ട്.