കേരളം

kerala

ETV Bharat / bharat

തിയേറ്ററുകളില്‍ ഭയം നിറയ്‌ക്കാന്‍ 'ചൊവ്വാഴ്‌ച'; അജയ് ഭൂപതിയുടെ ഹൊറർ ചിത്രം നവംബർ 17ന് - ചൊവ്വാഴ്‌ച റിലീസ്

Ajay Bhupathi movie Chovvazhcha: ഹൊറർ ത്രില്ലര്‍ ചിത്രം ചൊവ്വാഴ്‌ച റിലീസിനൊരുങ്ങുന്നു. ഒരേസമയം തമിഴ്, തെലുഗു, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്.

Ajay Bhupathi movie Chovvazhcha  Ajay Bhupathi movie  Chovvazhcha movie  Chovvazhcha release  Action Horror Thriller Chovvazhcha  Horror movies  Chovvazhcha Trailer  Chovvazhcha Teaser  തിയേറ്ററുകളില്‍ ഭയം നിറയ്‌ക്കാന്‍ ചൊവ്വാഴ്‌ച  അജയ് ഭൂപതിയുടെ ഹൊറർ ചിത്രം  ചൊവ്വാഴ്‌ച റിലീസ്  ചൊവ്വാഴ്‌ച ട്രെയിലര്‍
Ajay Bhupathi movie Chovvazhcha

By ETV Bharat Kerala Team

Published : Nov 15, 2023, 10:40 AM IST

പ്രശസ്‌ത സംവിധായകൻ അജയ് ഭൂപതിയുടെ പുതിയ പാൻ ഇന്ത്യൻ ആക്ഷൻ ഹൊറർ ചിത്രം 'ചൊവ്വാഴ്‌ച' (മംഗളവാരം) റിലീസിനൊരുങ്ങുന്നു (Horror movie Chovvazhcha). നവംബർ 17നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത് (Chovvazhcha movie release). തെലുഗു, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

വില്ലേജ് ആക്ഷന്‍ ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തിലായാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത് (Action Horror Thriller Chovvazhcha). സിനിമയുടേതായി ഇതുവരെ പുറത്തിറങ്ങിയ പോസറ്ററുകളും (Chovvazhcha Poster) ടീസറും (Chovvazhcha movies Teaser) ട്രെയിലറും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

Also Read:Ajay Bhupathi movie Chovvazhcha: ഭയം നിറച്ച് 'ചൊവ്വാഴ്‌ച' ട്രെയിലര്‍; റിലീസിനൊരുങ്ങി അജയ്‌ ഭൂപതിയുടെ പാന്‍ ഇന്ത്യന്‍ ചിത്രം

കണ്ണിലെ ഭയം എന്ന് ടാഗ് ലൈനോടു കൂടി പുറത്തിറങ്ങിയ ട്രെയിലര്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു (Chovvazhcha Trailer). കണ്ണില്‍ ഭയം നിറയ്‌ക്കുന്ന ദൃശ്യങ്ങളായിരുന്നു 'ചൊവ്വാഴ്‌ച'യുടെ ട്രെയിലറില്‍. ഒരു ഗ്രാമവും അവിടെയുള്ള ഗ്രാമവാസികളും, ചൊവ്വാഴ്‌ച ദിവസങ്ങളില്‍ സംഭവിക്കുന്ന ദുരൂഹ മരണങ്ങളുമായിരുന്നു 'ചൊവ്വാഴ്‌ച'യുടെ ട്രെയിലറില്‍.

പായൽ രാജ്‌പുത്ത് ആണ് നായികയായി എത്തുന്നത്. ചൈതന്യ കൃഷ്‌ണ, അജയ് ഘോഷ്, ലക്ഷ്‌മൺ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നുണ്ട്. സംവിധായകന്‍ അജയ് ഭൂപതിയാണ് സിനിമയുടെ കഥയും തിരക്കഥയും. അജനീഷ് ലോക്‌നാഥ് ആണ് സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.

Also Read:സായി ധരം തേജിനൊപ്പം സംയുക്തയുടെ ഹൊറര്‍ ത്രില്ലര്‍ ; വിരുപക്ഷയുടെ ട്രെയിലര്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാമത്

എ ക്രിയേറ്റീവ് വർക്ക്‌സ്‌, മുദ്ര മീഡിയ വർക്ക്‌സ് എന്നീ ബാനറുകളിൽ അജയ് ഭൂപതി, സുരേഷ് വർമ എം, സ്വാതി റെഡ്ഡി ഗുണുപതി എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മാണം. അജയ് ഭൂപതിയുടെ ആദ്യ നിർമാണ സംരംഭം കൂടിയാണ് ചിത്രം. പ്രശസ്‌ത തെലുഗു ചിത്രം 'ആര്‍എക്‌സ് 100'ന്‍റെ സംവിധായകനാണ് അജയ് ഭൂപതി.

കൊറിയോഗ്രാഫർ - ഭാനു, ഫൈറ്റ് മാസ്‌റ്റർ - പൃഥ്വി, റിയൽ സതീഷ്, സംഭാഷണ രചന - താജുദ്ദീൻ സയ്യിദ്, കല്യാൺ രാഘവ്, കലാസംവിധാനം - മോഹൻ തല്ലൂരി, ഛായാഗ്രഹണം - ദാശരധി ശിവേന്ദ്ര, എഡിറ്റർ - മാധവ് കുമാർ ഗുല്ലപ്പള്ളി, കോസ്റ്റ്യൂം ഡിസൈനർ - മുദാസർ മുഹമ്മദ്, സൗണ്ട് ഡിസൈനർ ആന്‍ഡ് ഓഡിയോഗ്രഫി - രാജ കൃഷ്‌ണൻ (ദേശീയ അവാർഡ് ജേതാവ്), എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - സായികുമാർ യാദവില്ലി, പ്രൊഡക്ഷൻ ഡിസൈനർ - രഘു കുൽക്കർണി, ഡിജിറ്റൽ മാർക്കറ്റിങ് - ട്രെൻഡി ടോളി, ടോക്ക് സ്‌കൂപ്പ്, പിആർഒ - പി ശിവപ്രസാദ്, പുലകം ചിന്നരായ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

Also Read:Horror Thriller Hunt Trailer : നിഗൂഢതകളുടെ ചുരുളഴിക്കാന്‍ ഭാവന ; ഹൊറര്‍ ത്രില്ലര്‍ ഹണ്ടിന്‍റെ ട്രെയിലര്‍ പുറത്ത്

ABOUT THE AUTHOR

...view details