നാസിക് : ഭൂനികുതി അടയ്‌ക്കാത്തതിന് ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചന് ജില്ല ഭരണകൂടത്തിന്‍റെ നോട്ടിസ്. ഇന്നലെയാണ് മഹാരാഷ്ട്ര - നാസിക് ജില്ല ഭരണകൂടം ഐശ്വര്യ റായിക്ക് നോട്ടിസ് നല്‍കിയത്. അദ്വാഡിയിലെ മലയോര മേഖലയിൽ ഒരു ഹെക്‌ടറില്‍ അധികം വരുന്ന ഭൂമിയുടെ നികുതി തുകയായ 22,000 രൂപ ഉടന്‍ അടയ്‌ക്കണമെന്നാണ് നിര്‍ദേശം.
ഭൂനികുതിയായ 22,000 രൂപ അടച്ചില്ല ; ഐശ്വര്യ റായിക്ക് ജില്ല ഭരണകൂടത്തിന്‍റെ നോട്ടിസ് - Aishwarya Rai songs
ഭൂനികുതി അടയ്‌ക്കാത്തതിനെ തുടര്‍ന്ന് ഐശ്വര്യ റായിക്ക് ജില്ല ഭരണകൂടത്തിന്‍റെ നോട്ടിസ്. 22,000 രൂപ അടയ്ക്കണമെന്നാണ് നിര്‍ദേശം. നോട്ടിസ് അയച്ചത് അദ്വാഡിയിലെ ഒരു ഹെക്‌ടലധികം വരുന്ന ഭൂമിക്ക്
നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും അടയ്‌ക്കാത്തതിനെ തുടര്‍ന്നാണ് ജില്ല ഭരണകൂടത്തിന്‍റെ നടപടി. ഭൂനികുതി അടയ്‌ക്കാത്തതുമായി ബന്ധപ്പെട്ട് മറ്റ് 1200 ഭൂവുടമകള്‍ക്ക് കൂടി ജില്ലാഭരണകൂടം നോട്ടിസ് അയച്ചു. കൂടാതെ ഗം പ്രൈവറ്റ് ലിമിറ്റഡ്, എൽ.ബി.കുഞ്ജിർ എഞ്ചിനീയർ, ഐ.ടി.സി മറാത്ത ലിമിറ്റഡ്, എസ്.കെ. ശിവരാജ്, ഹോട്ടൽ ലീല വെഞ്ച്വർ ലിമിറ്റഡ്, കുക്രേജ ഡെവലപ്പർ കോർപറേഷൻ, രാമ ഹാൻഡിക്രാഫ്റ്റ്, ഒ.പി എന്‍റര്‍പ്രൈസസ് കമ്പനി, ബിന്ദു ലിമിറ്റഡ്, എയർ കൺട്രോൾ പ്രൈവറ്റ് ലിമിറ്റഡ്, മെറ്റ്‌കോണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഛോട്ടാഭായ് ജെതാഭായ് പാട്ടീല്‍ ആന്‍ഡ് കമ്പനി തുടങ്ങിയവയ്‌ക്കും റവന്യൂ വകുപ്പ് നോട്ടിസ് അയച്ചിട്ടുണ്ട്.