കേരളം

kerala

ETV Bharat / bharat

Panama Papers Case : ഒടുവില്‍ ഇഡി ഓഫിസില്‍ ഹാജരായി ഐശ്വര്യ റായ്‌ - Latest Bachchan family updates

Panama Papers case : ഇഡിക്ക് മുമ്പില്‍ ഹാജരായി ബോളിവുഡ്‌ താരം ഐശ്വര്യ റായ്‌. പനാമ പേപ്പര്‍ കേസുമായി ബന്ധപ്പെട്ട്‌ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട്‌ ഇഡി നോട്ടിസ്‌ അയച്ചിന് പിന്നാലെയാണ് താരം എന്‍ഫോഴ്‌സ്‌മെന്‍റ്‌ ഡയറക്‌ടറേറ്റിലെത്തിയത്

Aishwarya Rai appears ED  Panama Papers case  ഇഡി ഓഫീസില്‍ ഹാജരായി ഐശ്വര്യ റായ്‌  Latest Bachchan family updates  Latest Bollywood entertainment news
Panama Papers case : ഇഡി ഓഫീസില്‍ ഹാജരായി ഐശ്വര്യ റായ്‌

By

Published : Dec 20, 2021, 4:39 PM IST

Panama Papers Case : എന്‍ഫോഴ്‌സ്‌മെന്‍റ്‌ ഡയറക്‌ടറേറ്റിന് മുമ്പില്‍ ഹാജരായി ബോളിവുഡ്‌ താരം ഐശ്വര്യ റായ്‌. പനാമ പേപ്പര്‍ കേസുമായി ബന്ധപ്പെട്ട്‌ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട്‌ ഇഡി നോട്ടിസ്‌ അയച്ചിന് പിന്നാലെയാണ് താരം എന്‍ഫോഴ്‌സ്‌മെന്‍റ്‌ ഡയറക്‌ടറേറ്റിലെത്തിയത്. വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ച കേസിലാണ് നടപടി.

ഡല്‍ഹിയിലെ ഇഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് എത്തണമെന്നായിരുന്നു നോട്ടിസ്‌. പനാമ പേപ്പര്‍ കേസ്‌ അന്വേഷിക്കുന്ന ഇഡി, ആദായ നികുതി വകുപ്പ് അടക്കം വിവിധ ഏജന്‍സികളുടെ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പ്രത്യേക സംഘമാണ് താരത്തിന് നോട്ടിസയച്ചത്. ഇത് മൂന്നാം തവണയാണ്‌ ഇഡി ഐശ്വര്യയ്‌ക്ക് നോട്ടിസ്‌ നല്‍കിയത്. നേരത്തെ രണ്ടുതവണയും താരം ഹാജരായിരുന്നില്ല.

Also Read : Panama Papers leak case | പനാമ പേപ്പര്‍ കേസ്‌; ഐശ്വര്യ റായ്‌ക്ക് ഇഡി സമന്‍സ്‌ അയച്ചു

ഒരു മാസം മുമ്പ്‌ അഭിഷേക് ബച്ചനും ഇഡി ഓഫിസിലെത്തിയിരുന്നു. അമിതാഭ്‌ ബച്ചനെയും ഇഡി വിളിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2004 മുതലുള്ള വിദേശ നിക്ഷേപങ്ങളുടെ രേഖകള്‍ സമര്‍പ്പിക്കാന്‍ 2017ല്‍ അമിതാഭ്‌ ബച്ചന്‍റെ കുടുംബത്തോട്‌ ഇഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിയമവിരുദ്ധമായി ഒന്നും ചെയ്‌തിട്ടില്ലെന്ന്‌ അമിതാഭ്‌ ബച്ചന്‍ പ്രതികരിച്ചു. നികുതി വെട്ടിച്ച പണം വിവിധ ബിനാമി പേപ്പര്‍ കമ്പനികളില്‍ നിക്ഷേപിച്ച്‌ വെളുപ്പിച്ചെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.

നിരവധി ബോളിവുഡ്‌ താരങ്ങള്‍, കായിക താരങ്ങള്‍, വിവിധ ലോക നേതാക്കള്‍, രാഷ്‌ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പനാമ പേപ്പര്‍ രേഖകളില്‍ ഉള്‍പ്പെട്ടിരുന്നു. ഇവര്‍ വിദേശങ്ങളില്‍ അക്കൗണ്ട് തുടങ്ങുകയും വന്‍തോതില്‍ നികുതിപ്പണം വെട്ടിച്ച്‌ നിക്ഷേപം നടത്തുകയും ചെയ്‌തുവെന്ന വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇക്കാര്യം പുറം ലോകം അറിയുന്നത്.

ABOUT THE AUTHOR

...view details