കൊല്‍ക്കത്ത: അബ്ബാസ് സിദ്ദിഖിന്‍റെ ഓൾ ഇന്ത്യ സെക്യുലർ ഫ്രണ്ടുമായി (എ ഐ എസ് എഫ്) ഇടതുമുന്നണിയും കോൺഗ്രസും സഖ്യമുണ്ടാക്കിയതാണ് തൃണമൂൽ കോൺഗ്രസിന്റെ വൻ വിജയത്തിന്‍റെ പ്രധാന കാരണമെന്ന് വിലയിരുത്തല്‍. വോട്ടുകളുടെ വിഭജനം ഒഴിവാക്കാൻ ന്യൂനപക്ഷ സമുദായത്തോട് മമത ബാനർജി നടത്തിയ അഭ്യർഥന ശരിക്കും പാർട്ടിക്ക് അനുകൂലമായി. 2019 വരെ കോൺഗ്രസിനും ഇടതുമുന്നണിക്കും ഒപ്പം ഉണ്ടായിരുന്ന ന്യൂനപക്ഷ വോട്ടുകൾ ഇത്തവണ തൃണമൂൽ കോൺഗ്രസിന് അനുകൂലമായി.
ഇടതിന്‍റെയും കോൺഗ്രസിന്‍റെയും വീഴ്ച തൃണമൂലിന് അനുഗ്രഹമായി - കോൺഗ്രസ്
2019 വരെ കോൺഗ്രസിനും ഇടതുമുന്നണിക്കും ഒപ്പം ഉണ്ടായിരുന്ന ന്യൂനപക്ഷ വോട്ടുകൾ ഇത്തവണ തൃണമൂൽ കോൺഗ്രസിന് അനുകൂലമായി.
ബംഗാളിൽ ഭരണമെന്ന മോഹം സിപിഎമ്മിനും കോൺഗ്രസിനുമുണ്ടായിരുന്നില്ല. നഷ്ടപ്പെട്ട ഇടം കുറച്ചെങ്കിലും തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയായിരുന്നു തുടക്കത്തിൽ. എന്നാൽ അവസാന ഘട്ടമായപ്പോൾ മൽസരം തൃണമൂലും ബിജെപിയും തമ്മിലെന്ന് അംഗീകരിച്ച് ഇവർ പിൻവലിഞ്ഞ അവസ്ഥയായിരുന്നു. 2016ല്‍ 211 സീറ്റില്‍ ജയിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 293 സീറ്റിലാണ് തൃണമൂല്‍ മത്സരിച്ചത്. 291 സീറ്റില്‍ മത്സരിച്ച ബിജെപി മൂന്ന് സീറ്റില്‍ മാത്രമാണ് ജയിച്ചത്. നേടിയത് 10.16 ശതമാനം വോട്ടും.
സിപിഎം 148 സീറ്റില്‍ മത്സരിച്ചപ്പോള്‍ 26 ഇടത്ത് ജയിച്ചു. കോണ്‍ഗ്രസാകട്ടെ 92 സീറ്റില്‍ മത്സരിച്ചിട്ട് 44 സീറ്റുകളിലാണ് ജയിച്ചത്.2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിയാതിരുന്ന ബിജെപി, 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പായപ്പോഴേക്കും വോട്ട് ശതമാനം 40.3 ആയി ഉയര്‍ത്തി. ആകെയുള്ള 42 സീറ്റുകളില്‍ 18 സീറ്റുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. പഴയ പ്രതാപം വീണ്ടെടുക്കാന്‍ ഇത്തവണയും സിപിഎമ്മിന് കഴിഞ്ഞില്ല.