മുംബൈ: 2022 മെയ് മാസത്തില്‍ സ്‌പൈസ് ജെറ്റ് വിമാനത്തിലുണ്ടായ തകരാർ മൂലം പരിക്കേറ്റ് ചികിത്സയിലായിരുന്ന അക്‌ബര്‍ അന്‍സാരി (48) എന്ന യാത്രക്കാരന്‍ മരിച്ചു. മെയ് ഒന്നിന് മുംബൈയില്‍ നിന്നും ദുര്‍ഗാപൂരിലേയ്‌ക്ക് പോകുകയായിരുന്ന വിമാനം ലാന്‍ഡ് ചെയ്‌ത സമയത്തായിരുന്നു അപകടം സംഭവിച്ചത്. 14 യാത്രക്കാര്‍ക്കും മൂന്ന് ജീവനക്കാര്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു.
അന്‍സാരിക്ക് കാര്യമായ ചികിത്സ സഹായം ലഭിച്ചില്ല എന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. നട്ടെല്ലിന് ക്ഷതമേറ്റതിനെ തുടര്‍ന്ന് സംഭവിച്ച ഷോക്കിലാണ് അന്‍സാരി മരണപ്പെട്ടതെന്നാണ് അദ്ദേഹത്തിന്‍റെ മരണ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നത്. അപകടത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കുന്നതിലുള്ള പൂര്‍ണ ഉത്തരവാദിത്വം വിമാന കമ്പനി ഏറ്റെടുത്തിരുന്നു. അപകടത്തില്‍ തലയ്‌ക്കും നട്ടെല്ലിനും പരിക്കേറ്റ രണ്ട് യാത്രക്കാര്‍ ഗുരുതരാവസ്ഥയില്‍ ദുര്‍ഗാപൂരിലെ ആശപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ തുടരുകയാണെന്നും കമ്പനി അറിയിച്ചു.
ഇന്ത്യയില്‍ രണ്ടാമത്തെ സംഭവം: 1980ല്‍ സമാനമായ രീതിയില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിനുണ്ടായ തകരാറിനെ തുടര്‍ന്ന് 132 യാത്രക്കാരില്‍ രണ്ട് പേര്‍ മരിച്ചിരുന്നു. അപകടമുണ്ടായ ദിവസം വിമാനത്തിലെ ജീവനക്കാര്‍ തകരാറിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്ന് അന്‍സാരിയുടെ സഹോദരന്‍ പറഞ്ഞു. 'വിമാനത്തിന്‍റെ ആദ്യ ചാട്ടത്തില്‍ തന്നെ അന്‍സാരിയുടെ സീറ്റ് ബെല്‍റ്റ് തകര്‍ന്നിരുന്നു. ഞങ്ങള്‍ അദ്ദേഹത്തെ പിടിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, വിമാനത്തിന്‍റെ ചാട്ടം കൂടിയതിനാല്‍ ഞങ്ങള്‍ക്ക് അത് സാധിച്ചില്ല. തുടര്‍ന്ന് അദ്ദേഹത്തിന് തലയില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നുവെന്ന്' അന്‍സാരിയുടെ സഹോദരന്‍ വ്യക്തമാക്കി.
'എന്നാല്‍, അപകടം സംഭവിക്കുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ യാത്രക്കാരോട് തങ്ങളുടെ സീറ്റില്‍ തന്നെ ഇരിക്കാനും എത്രയും വേഗം സീറ്റ് ബെല്‍റ്റ് ധരിക്കാനും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ചില യാത്രക്കാര്‍ നിര്‍ദേശം അനുസരിച്ചരുന്നില്ല എന്നും അത് മൂലമാണ് ഗുരുതര പരിക്കുകളുണ്ടായതെന്നും' സ്‌പൈസ് ജെറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു.