ശ്രീനഗര്‍ :ഗർഭിണിയെ ജമ്മു കശ്‌മീരിലെ മഞ്ഞുമൂടിയ താങ്ങ്‌ധറിൽ നിന്ന് എയര്‍ലിഫ്‌റ്റ് ചെയ്‌ത് ആശുപത്രിയില്‍ എത്തിച്ച് ഇന്ത്യൻ കരസേനാസംഘം. ഇന്ന് രാവിലെ, കുപ്‌വാരയില്‍ വിദഗ്‌ധ ചികിത്സ ലഭ്യമാക്കുന്നതിനാണ് സേന യുവതിയെ എയര്‍ലിഫ്‌റ്റ് ചെയ്‌തത്. ശനിയാഴ്‌ച (ജനുവരി 14) വൈകിട്ട് യുവതിയെ താങ്ങ്‌ധറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമായതോടെയായിരുന്നു ഈ നീക്കം.
മഞ്ഞുവീഴ്‌ച ദുരിതത്തിലാക്കി ; കശ്‌മീരില്‍ ഗർഭിണിയെ എയര്‍ലിഫ്‌റ്റ് ചെയ്‌ത് സൈന്യം - എയര്‍ലിഫ്‌റ്റ്
കനത്ത മഞ്ഞുവീഴ്‌ചയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്താനാവാതെ വലഞ്ഞ യുവതിയെയാണ് സൈന്യം എയര്‍ലിഫ്‌റ്റ് ചെയ്‌തത്
മഞ്ഞുവീഴ്‌ച ദുരിതത്തിലാക്കി
ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ സാഗറും കുപ്‌വാര ജില്ല ഭരണകൂടവുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ഹെലികോപ്റ്ററിന്‍റെ സഞ്ചാരത്തിനും ലാന്‍ഡ് ചെയ്യുന്നതിനും ബുദ്ധിമുട്ടുള്ളതിനാൽ യുവതിയെ എയര്‍ലിഫ്റ്റ് ചെയ്യുന്നത് ശ്രമകരമായിരുന്നുവെന്ന് സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. ചൊവ്വാഴ്‌ച (ജനുവരി 10) ജമ്മു കശ്‌മീരിലെ ബുനിയാറിൽ മറ്റൊരു ഗർഭിണിയെയും ഇത്തരത്തില്‍ എയര്‍ലിഫ്‌റ്റ് ചെയ്‌തിരുന്നു.