ന്യൂഡല്‍ഹി:ഭക്ഷ്യവസ്‌തുക്കള്‍ ഉള്‍പ്പെടെ അടങ്ങുന്ന കിറ്റുമായി ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് ഐരാവത് കിഴക്കന്‍ ആഫ്രിക്കയിലെ എറിട്രിയയില്‍ എത്തി. കൊവിഡ് കാലത്തെ ഇന്ത്യയുടെ മാനുഷിക ദൗത്യമായ സാഗര്‍ രണ്ടിന്‍റെ ഭാഗമായാണ് ഭക്ഷ്യവസ്‌തുക്കള്‍ എത്തിച്ച് നല്‍കിയത്.
കൊവിഡ് രോഗികള്‍ക്ക് തുണയായി ഐരാവത് എറിട്രിയയില്‍ - ഇന്ത്യന്‍ നാവിക സേനയുടെ കപ്പല്‍ ഐരാവത് വാര്‍ത്ത
ഇന്ത്യയുടെ മാനുഷിക ദൗത്യമായ മിഷന്‍ സാഗര്‍ രണ്ടിന്‍റെ ഭാഗമായാണ് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എറിട്രിയയില്‍ ഇന്ത്യന്‍ നാവിക സേന ഭക്ഷ്യവസ്‌തുക്കള്‍ എത്തിച്ച് നല്‍കിയത്
വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും പ്രധാനമന്ത്രി വിഭാവനം ചെയ്‌ത ഈ ദൗത്യത്തിലൂടെ ഇന്ത്യ ഉദ്ദേശിക്കുന്നു. കേന്ദ്ര വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുടെ സഹകരണത്തോടെയാണ് ദൗത്യം നടപ്പാക്കുന്നത്. എറിട്രിയയില്‍ എത്തിച്ച ഭക്ഷ്യ വസ്‌തുക്കള്‍ ഇന്ത്യന്‍ അംബാസിഡര്‍ സുഭാഷ് ചന്ദ് ഉത്തര കടല്‍ മേഖലാ ഗവര്‍ണര്‍ അസ്‌മാരട് അബ്രക്ക് കൈമാറി.
2009 മെയ് 19നാണ് ഐഎൻഎസ് ഐരാവത് കമ്മീഷന്‍ ചെയ്യുന്നത്. ഇതിനകം ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായി നിരവധി ദൗത്യങ്ങളില്‍ ഐരാവത് പങ്കാളിയായിട്ടുണ്ട്.