ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് വായു ഗുണനിലവാര സൂചിക വളരെ മോശം നിലയിൽ തുടരുന്നു. ആനന്ദ് വിഹാറിൽ 424 (രൂക്ഷം), ഐജിഐ വിമാനത്താവള മേഖലയിൽ 328, ഐടിഒയിൽ 400, ആർകെ പുരാമിൽ 354 എന്നിങ്ങനെ വായു ഗുണനിലവാര സൂചിക തുടരുന്നതായി ഡൽഹി മലിനീകരണ നിയന്ത്രണ കമ്മിറ്റി അറിയിച്ചു.
അന്തരീക്ഷം മങ്ങുന്നു; ഡൽഹിയിൽ മലിനീകരണം രൂക്ഷം
ദേശീയ ഗ്രീൻ ട്രിബ്യൂണൽ നവംബർ ഒമ്പത് മുതൽ 30 വരെ ഡൽഹിയിൽ പടക്കം വിൽക്കുന്നതിനും ഉപയോഗിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
എക്യൂഐ 0 മുതൽ 50 വരെ അപകടമില്ല, 51 മുതൽ 100 വരെ തൃപ്‌തികരം, 101 മുതൽ 200 വരെ മിതം, 201 മുതൽ 300 വരെ മോശം, 301 മുതൽ 400 വരെ വളരെ മോശം, 401 മുതൽ 500 വരെ കടുത്ത വിഭാഗം എന്നിങ്ങനെയാണ് കണക്കാക്കുന്നത്. രൂക്ഷമായ മലിനീകരണം ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുകയും രോഗികളെ ഗുരുതരാവസ്ഥയിൽ എത്തിക്കുകയും ചെയ്യുന്നു. ദീപാവലി ദിനത്തിൽ ഡൽഹിയിലെ വായു ഗുണനിലവാര സൂചിക കടുത്ത വിഭാഗത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.
മലിനീകരണം നിയന്ത്രിക്കുന്നതിന് ഡൽഹി സർക്കാർ ധാരാളം നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഒന്നും ഫലം കണ്ടില്ല. തുടർന്ന് ദേശീയ ഗ്രീൻ ട്രിബ്യൂണൽ നവംബർ ഒമ്പത് മുതൽ 30 വരെ ഡൽഹിയിൽ പടക്കം വിൽക്കുന്നതിനും ഉപയോഗിക്കുന്നതിനും നിരോധനം ഏർപ്പെടുത്തി. വായുവിൽ ഉയർന്ന തോതിൽ പുക ഉള്ളതിനാൽ അന്തരീക്ഷം മഞ്ഞുമൂടിയ അവസ്ഥയിലാണ് കാണപ്പെടുന്നത്. ശ്വാസകോശ രോഗങ്ങളുള്ളവർ പുറത്തിറങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.