ന്യൂഡൽഹി: തലസ്ഥാന നഗരിയിലെ വായു ഗുണനിലവാരം വീണ്ടും കുറയുന്നതായി റിപ്പോർട്ടുകൾ. ഫരീദാബാദ്, ഗുഡ്‌ഗാവ്, നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ വായു ഗുണനിലവാരം മോശം അവസ്ഥയിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) പുറത്തുവിട്ട വായു ഗുണനിലവാര സൂചിക പ്രകാരം തലസ്ഥാന നഗരിയിലും ഡൽഹിയുടെ അഞ്ച് സമീപപ്രദേശങ്ങളിലും മലിനീകരണതോത് വർധിച്ചിട്ടുണ്ട്.
ഡൽഹിയിലും സമീപ പ്രദേശങ്ങളിലും വായു ഗുണനിലവാരം വീണ്ടും മോശമാകുന്നു - air quality poor in noida news
ഫരീദാബാദ്, ഗുഡ്‌ഗാവ്, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ വായു ഗുണനിലവാരം കുറയുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്
ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ വായു ഗുണനിലവാരം താഴുന്നു
ഇന്ന് ഫരീദാബാദിൽ വായു ഗുണനിലവാര സൂചിക 236ഉം, ഗുഡ്‌ഗാവിൽ 242ഉം, നോയിഡയിൽ 268ഉം, ഗ്രേറ്റർ നോയിഡയിൽ 273ഉം, ഗാസിയാബാദിൽ 300ഉം ആയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വായു ഗുണനിലവാരം കുറയുന്നത് മൂലം ആളുകൾക്ക് ശ്വാസതടസവും ഇതുമായി ബന്ധപ്പെട്ട മറ്റ് അസുഖങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്.