ന്യൂഡൽഹി:സംസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമാകുന്നു. ചൊവ്വാഴ്‌ച്ച രാവിലെ 7.30 ന് നഗരത്തിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) 329 ആയി. ഗാസിയാബാദിലും ഗ്രേറ്റർ നോയിഡയിലും മലിനീകരണ തോത് ഗുരുതരമായി തുടരുകയാണ്. വായു മലിനീകരണം കാരണം ശ്വാസതടസവും മറ്റു ബുദ്ധിമുട്ടുകളും നേരിടുന്നതായി പ്രദേശവാസികൾ പറയുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) പുറത്തുവിട്ട വായു ഗുണനിലവാര സൂചിക പ്രകാരം തലസ്ഥാന നഗരിയിലും സമീപപ്രദേശങ്ങളിലും മലിനീകരണതോത് വർധിച്ചിട്ടുണ്ട്.
ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം - Air quality
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) പുറത്തുവിട്ട വായു ഗുണനിലവാര സൂചിക പ്രകാരം തലസ്ഥാന നഗരിയിലും ഡൽഹിയുടെ അഞ്ച് സമീപപ്രദേശങ്ങളിലും മലിനീകരണതോത് വർധിച്ചിട്ടുണ്ട്.
ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം
എക്യൂഐ 0 മുതൽ 50 വരെ അപകടമില്ല, 51 മുതൽ 100 വരെ തൃപ്തികരവും, 101 മുതൽ 200 വരെ മിതവുമാണ്. 201 മുതൽ 300 വരെ മോശവും, 301 മുതൽ 400 വരെ വളരെ മോശവുമാണ്. 401 മുതൽ 500 വരെ അപകട സാധ്യത കൂടുതലാണ്. ഡൽഹിയിലെ ഇപ്പോഴത്തെ അവസ്ഥ ആളുകളുടെ ആരോഗ്യത്തെ ബാധിക്കുകയും രോഗികളുടെ ആരോഗ്യനില കൂടുതൽ വഷളാക്കുകയും ചെയ്യുന്നുണ്ട്.