ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം - വായുമലിനീകരണം
വായു ഗുണനിലവാര സൂചികയിൽ (എക്യുഐ) 313 ആണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്
ന്യൂഡൽഹി: ഡൽഹിയിലും സമീപപ്രദേശങ്ങളിലും വായുമലിനീകരണം രൂക്ഷം. ദേശീയ തലസ്ഥാനത്ത് വായു ഗുണനിലവാരം 'വളരെ മോശം' വിഭാഗത്തിൽ തുടരുന്നു. വായു ഗുണനിലവാര സൂചികയിൽ (എക്യുഐ) 313 ആണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. ആനന്ദ് വിഹാർ (256), ആർകെ പുരം (290), പട്പർഗഞ്ച് (279) എന്നിങ്ങനെയാണ് മറ്റ് പ്രദേശങ്ങളിലെ വായു ഗുണനിലവാരം. ദ്വാരക സെക്ടർ 8, ജഹാംഗീർപുരി എന്നിവിടങ്ങളിലെ വായുവിന്‍റെ ഗുണനിലവാരം 'വളരെ മോശം' വിഭാഗത്തിലാണ്. അതേസമയം, ദേശീയ തലസ്ഥാനത്തെ മലിനീകരണം നിയന്ത്രിക്കുന്നതിനായി ഡൽഹി സർക്കാർ തിങ്കളാഴ്ച 'റെഡ് ലൈറ്റ് ഓൺ, ഗാഡി ഓഫ്' കാമ്പയിന്‍റെ രണ്ടാം ഘട്ടം ആരംഭിച്ചു.