കേരളം

kerala

ETV Bharat / bharat

ശ്വാസം മുട്ടി ഡൽഹി ; വായു മലിനീകരണം ഏറ്റവും ഉയർന്ന അളവിൽ, കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും

Delhi Air Pollution : കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്‍റ് ഡൽഹി നഗരത്തിൽ നാലാം ഘട്ട ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ (GRAP 4) നടപ്പിലാക്കി. വായു മലിനീകരണം നിയന്ത്രണവിധേയമാക്കാൻ വേണ്ടിയുള്ള നടപടികളിൽ ഏറ്റവും ഒടുവിലത്തേതാണ് GRAP 4.

Etv Bharat Delhi air  Air Pollution Crisis In Delhi  GRAP 4 Pollution Control Plan  Delhi GRAP IV  ഡൽഹി വായു മലിനീകരണം  കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്‍റ്  വായു മലിനീകരണ തോത്  ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍  വായു മലിനീകരണം
Air Pollution Crisis In Delhi- GRAP 4 Pollution Control Plan Kicks In

By ETV Bharat Kerala Team

Published : Nov 6, 2023, 6:16 PM IST

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ (New Delhi) വായു മലിനീകരണ തോത് അതീവ ഗുരുതരമായി തുടരുന്നു. തുടര്‍ച്ചയായ നാലാം ദിവസവും ഡല്‍ഹിയിലെ വിവിധയിടങ്ങളില്‍ വായു ഗുണനിലവാര സൂചിക (Air Quality Index) 400 ന് മുകളിലാണ് (Air Pollution Crisis In Delhi- GRAP 4 Pollution Control Plan Kicks In). കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള വിവരപ്രകാരം 12 ഇടങ്ങളിൽ ഈ സൂചിക 450-ന് മുകളിലാണ്. ഇത് അതീവ ഗുരുതരാവസ്ഥയായാണ് കണക്കാക്കപ്പെടുന്നത്.

ഈ സാഹചര്യത്തിൽ കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്‍റ് (Commission for Air Quality Management) നഗരത്തിൽ നാലാം ഘട്ട ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ (GRAP 4) നടപ്പിലാക്കി. വായു മലിനീകരണം നിയന്ത്രണവിധേയമാക്കാൻ വേണ്ടിയുള്ള നടപടികളിൽ ഏറ്റവും ഒടുവിലത്തേതാണ് GRAP 4. 'സിവിയർ പ്ലസ്' എന്നാണ് ഈ ഘട്ടത്തെ വിശേഷിപ്പിക്കുന്നത്.

ആക്ഷൻ പ്ലാൻ നടപ്പാക്കിയതോടെ രാജ്യ തലസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ നിലവില്‍ വന്നു. അവശ്യ സാധനങ്ങളുമായി എത്തുന്ന ട്രക്കുകളൊഴികെ മറ്റ് ഭാര വാഹനങ്ങള്‍ക്ക് ഡല്‍ഹിയിലേക്ക് പ്രവേശനം അനുവദിക്കുന്നില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങളിൽ സിഎൻജി, ഇലക്ട്രിക് വാഹനങ്ങൾക്കും, ബിഎസ് 6 നിലവാരമുള്ള വാഹനങ്ങൾക്ക് മാത്രമേ ഡൽഹിയിൽ പ്രവേശിക്കാൻ അനുവാദമുള്ളൂ. അവശ്യ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വാഹനങ്ങൾക്കും ഇളവുണ്ട്. സർക്കാർ, സ്വകാര്യ ഓഫിസുകൾ 50% ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണമെന്നും കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്‍റ് നിർദേശിച്ചു. ദീപാവലി (Deepavali) അടുത്തിരിക്കെ മലിനീകരണം രൂക്ഷമായി തുടരുന്നതിനാൽ ആഘോഷങ്ങൾക്ക് സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താനൊരുങ്ങുന്നതായാണ് റിപ്പോർട്ട്.

Also Read: വായുമലിനീകരണം സ്‌ട്രോക്കിന് ശേഷമുള്ള ചലന വൈകല്യത്തിന് കാരണമാകുന്നു ; എലികളിൽ നടത്തിയ പഠനം പുറത്ത്

ഡൽഹിയിലെ വസീർപൂരിലാണ് ഏറ്റവും കൂടുതൽ മലിനീകരണം രേഖപ്പെടുത്തിയത്. 482 ആണ് ഞായറാഴ്‌ച ഇവിടെ രേഖപ്പെടുത്തിയ എ‌ക്യുഐ. രോഹിണി, ബവാന എന്നിവിടങ്ങളിൽ 478 എ‌ക്യുഐ രേഖപ്പെടുത്തി. ജഹാംഗീർപുരിയിൽ എക്യുഐ 475 ആയപ്പോൾ പട്‌പർഗഞ്ച്, മുണ്ട്ക, ആർകെ പുരം, സോണിയ വിഹാർ, ദ്വാരക സെക്‌ടർ 8, നരേല എന്നിവിടങ്ങളിൽ യഥാക്രമം 469, 468, 466, 464, 462, 461, 460 എന്നിങ്ങനെയാണ് വായുവിന്‍റെ നിലവാരം രേഖപ്പെടുത്തിയത്. ഡൽഹി സർവകലാശാലയിലെ നോർത്ത് ക്യാമ്പസ് മോണിറ്ററിങ് സ്റ്റേഷനിൽ 455 എ‌ക്യുഐ രേഖപ്പെടുത്തി.

വാഹനങ്ങളിൽ നിന്നുള്ള പുക, വൈക്കോൽ കത്തിക്കൽ, പടക്കങ്ങൾ, പ്രാദേശിക മലിനീകരണം എന്നിവയ്‌ക്കൊപ്പം പ്രതികൂലമായ കാലാവസ്ഥാ സാഹചര്യങ്ങൾ കൂടിയാണ് എല്ലാ ശൈത്യകാലത്തും ഡൽഹി-എൻ‌സി‌ആറിലെ (Delhi-NCR) വായു ഗുണനിലവാരത്തെ അപകടകരമായ നിലയിലേക്ക് എത്തിക്കുന്നത്. പഞ്ചാബിലും ഹരിയാനയിലുമുള്ള കൃഷിയിടങ്ങളില്‍ വൈക്കോൽ കത്തിക്കുന്ന സംഭവങ്ങളുടെ എണ്ണം വർധിക്കുന്നതിനാൽ നവംബർ 1 മുതൽ നവംബർ 15 വരെ രാജ്യതലസ്ഥാനം ഏറ്റവും ഉയർന്ന വായു മലിനീകരണത്തെ അഭിമുഖീകരിക്കേണ്ടിവരുമെന്നാണ് മലിനീകരണ നിയന്ത്രണ സമിതി (ഡിപിസിസി) യുടെ കണക്കുകൾ. ഞായറാഴ്‌ച ഉത്തരേന്ത്യയിൽ 4,160 കാർഷിക തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായാണ് റിപ്പോർട്ട്. പഞ്ചാബ് റിമോട്ട് സെൻസിങ് സെന്‍റർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, പഞ്ചാബിൽ മാത്രം ഞായറാഴ്‌ച 3,230 വൈക്കോൽ കത്തിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

Also Read: നുരഞ്ഞ് പൊങ്ങി യമുനാ നദി: രാജ്യ തലസ്ഥാനത്ത് മലിനീകരണം രൂക്ഷം

ABOUT THE AUTHOR

...view details