കേരളം

kerala

ETV Bharat / bharat

എയർ ഇന്ത്യയുടെ സ്വകാര്യവൽകരണം ഉടൻ പൂര്‍ത്തിയാവും: ഹർദീപ് സിങ് പുരി - എയർ ഇന്ത്യ

എയർ ഇന്ത്യ ഇപ്പോൾ 60,000 കോടി രൂപയുടെ കടത്തിലാണെന്നും അതിനാൽ അത് സ്വകാര്യവൽക്കരിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്നും കേന്ദ്ര വ്യോമയാന മന്ത്രി മന്ത്രി ഹർദീപ് സിങ് പുരി

Air India  Hardeep singh Puri  Union minister  എയർ ഇന്ത്യ  സ്വകാര്യവൽക്കരണം
മെയ്-ജൂൺ അവസാനത്തോടെ എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണം പൂർത്തിയാക്കും: ഹർദീപ് സിങ് പുരി

By

Published : Mar 27, 2021, 6:14 PM IST

ന്യൂഡൽഹി: മെയ്-ജൂൺ അവസാനത്തോടെ എയർ ഇന്ത്യയുടെ സ്വകാര്യവൽകരണം പൂർത്തിയാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. തിങ്കളാഴ്ച നടന്ന യോഗത്തിൽ 64 ദിവസത്തിനുള്ളിൽ സർക്കാർ സാമ്പത്തിക ലേലം അവസാനിപ്പിക്കുമെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും ഒന്നിലധികം ലേലക്കാർ ഉണ്ടെന്നും ചിലരെ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദേഹം പറഞ്ഞു.

എയർ ഇന്ത്യ ഇപ്പോൾ 60,000 കോടി രൂപയുടെ കടത്തിലാണ്, അതിനാൽ അത് സ്വകാര്യവൽക്കരിക്കാൻ തങ്ങൾ ബാധ്യസ്ഥരാണ്. വേനൽക്കാല ഷെഡ്യൂളിൽ 100 ശതമാനം സർവീസ് നടത്താൻ വിമാനക്കമ്പനികൾക്ക് കൊവിഡിന്‍റെ രണ്ടാം തരംഗം കാരണം കാലതാമസം നേരിട്ടെന്നും, കൊവിഡ് കാലത്ത് യാത്രക്ക് കപ്പലുകളെക്കാൾ സുരക്ഷിതം വിമാനങ്ങളെന്നും ഹർദീപ് സിങ് പുരി കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details