കേരളം

kerala

ETV Bharat / bharat

എ 350 വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ച് എയര്‍ ഇന്ത്യ - എയര്‍ ഇന്ത്യ വാര്‍ത്തകള്‍

ദീര്‍ഘ ദൂര യാത്രകള്‍ ചെയ്യാന്‍ സാധിക്കുന്നത് എ 350 വിമാനങ്ങള്‍.

air india buying airbus a350 aircraft  aircraft in the possession of air india  air india  എയര്‍ ഇന്ത്യ എ 350 വിമാനങ്ങള്‍ വാങ്ങിക്കുന്നു  എയര്‍ ഇന്ത്യ വാര്‍ത്തകള്‍  എയര്‍ ഇന്ത്യയുടെ കൈവശമുള്ള വിമാനങ്ങള്‍
എ 350 വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ച് എയര്‍ ഇന്ത്യ

By

Published : Jun 16, 2022, 2:58 PM IST

ന്യൂഡല്‍ഹി: എയര്‍ബസിന്‍റെ എ 350 വിമാനങ്ങള്‍ എയര്‍ ഇന്ത്യയുടെ ഭാഗമാകും. 2023 മാര്‍ച്ചില്‍ ആദ്യത്തെ എ 350 എയര്‍ബസ് വിമാനം എയര്‍ ഇന്ത്യയ്‌ക്ക് ലഭ്യമാക്കും. എത്ര എ 350 വിമാനങ്ങള്‍ വാങ്ങും എന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. എയര്‍ ഇന്ത്യ ആദ്യമായാണ് എ 350 വിമാനങ്ങള്‍ വാങ്ങുന്നത്.

അവസാനമായി എയര്‍ ഇന്ത്യ വിമാനങ്ങള്‍ വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയത് 2006ലാണ്. അന്ന് 111 വിമാനങ്ങള്‍ വാങ്ങാനുള്ള ഓര്‍ഡറാണ് എയര്‍ ഇന്ത്യ നല്‍കിയത്. യുഎസ് വിമാന നിര്‍മാണ കമ്പനിയായ ബോയിങ്ങില്‍ നിന്ന് 68 വിമാനങ്ങളും യൂറോപ്യന്‍ കമ്പനിയായ എയര്‍ബസില്‍ നിന്ന് 43 വിമാനങ്ങളും വാങ്ങുന്നതിനുള്ള ഓര്‍ഡറായിരുന്നു എയര്‍ ഇന്ത്യ നല്‍കിയത്.

വലിയ ബോഡിയുള്ള വിമാനമാണ് എ 350 വിമാനം. ഇതിന്‍റെ ഇന്ധന ടാങ്കുകള്‍ വലുതാണ്. അതുകൊണ്ട് തന്നെ ഇന്ത്യ-യുഎസ് പോലുള്ള ദീര്‍ഘ ദൂര റൂട്ടുകളിലേക്ക് പറക്കാന്‍ ഈ വിമാനങ്ങള്‍ക്ക് സാധിക്കും. എ 350 വിമാനങ്ങള്‍ പറത്താനുള്ള പരിശീലനത്തിന് താല്‍പ്പര്യമുണ്ടോ എന്ന് കമ്പനിയിലെ മുതിര്‍ന്ന പൈലറ്റുമാരോട് എയര്‍ ഇന്ത്യ തിരക്കിയിട്ടുണ്ട്. പൊതുമേഖല കമ്പനിയായ എയര്‍ ഇന്ത്യയുടെ നിയന്ത്രണം ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നത് ഈ വര്‍ഷം ജനുവരി 27 നാണ്.

ABOUT THE AUTHOR

...view details