ന്യൂഡല്‍ഹി:എയര്‍ ഇന്ത്യയ്‌ക്കെതിരെ രാജ്യത്തിനകത്തും പുറത്തുമുള്ള കോടതികളില്‍ 2,657 കേസുകള്‍ നിലവിലുണ്ടെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ സിങ് പറഞ്ഞു. ജീവനക്കാരുടെ സേവന വ്യവസ്ഥകള്‍, ഉപഭോക്‌തൃ പരാതികള്‍, വണിജ്യ വിഷയങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളാണ് നിലവിലുള്ളതെന്ന് വി കെ സിങ് പറഞ്ഞു. രാജ്യസഭയിലെ ചോദ്യത്തിന് മറുപടിപറയുകയായിരുന്നു മന്ത്രി.
എയര്‍ ഇന്ത്യയ്‌ക്കെതിരെ 2,657 കേസുകള്‍ നിലവിലുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍
എയര്‍ ഇന്ത്യയിലെ ഓഹരികള്‍ ടാറ്റ ഗ്രൂപ്പിന് കൈമാറിയ സാഹചര്യത്തില്‍ കേസുകള്‍ കേന്ദ്രസര്‍ക്കാര്‍ കൈകാര്യം ചെയ്യേണ്ടതില്ലെന്ന് വ്യോമയാന സഹമന്ത്രി വി.കെ സിങ് രാജ്യസഭയില്‍ പറഞ്ഞു.
എയര്‍ ഇന്ത്യയ്‌ക്കെതിരെ 2,657 കേസുകള്‍ നിലവിലുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍
എയര്‍ ഇന്ത്യയിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഓഹരികള്‍ ടാറ്റ ഗ്രൂപ്പിന് വിറ്റഴിച്ചിരുന്നു. ഇപ്പോള്‍ ടാറ്റഗ്രൂപ്പിന്‍റെ നിയന്ത്രണത്തിലാണ് എയര്‍ ഇന്ത്യ. എയര്‍ഇന്ത്യയുടെ കേസുകള്‍ ഇനി കേന്ദ്രസര്‍ക്കാര്‍ കൈകാര്യം ചെയ്യേണ്ടതില്ലെന്നും വി കെ സിങ് പറഞ്ഞു.
ALSO READ:എയര്‍ ഇന്ത്യയുടെ ചെയര്‍മാനായി എന്‍ ചന്ദ്രശേഖരന്‍ നിയമിതനായി