ന്യൂഡൽഹി: വിമാനത്തിനുള്ളിൽ വവ്വാലിനെ കണ്ടെത്തിയതിനെ തുടർന്ന് സർവീസ് പാതിവഴിയിൽ ഉപേക്ഷിച്ചു. വ്യാഴാഴ്‌ച വെളുപ്പിന് 2.20ന് ഡൽഹിയിൽ നിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലാണ് വവ്വാലിനെ കണ്ടെത്തിയത്. വിമാനം പറന്നുയർന്ന് അരമണിക്കൂറിന് ശേഷമാണ് വവ്വാലിന്‍റെ സാന്നിധ്യം തിരിച്ചറിഞ്ഞത്.
എയർ ഇന്ത്യ വിമാനത്തിനുള്ളിൽ വവ്വാൽ; സർവീസ് ഉപേക്ഷിച്ചു - ഡൽഹി വിമാനത്താവളം
വ്യാഴാഴ്‌ച വെളുപ്പിന് 2.20ന് ഡൽഹിയിൽ നിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലാണ് വവ്വാലിനെ കണ്ടെത്തിയത്.
എയർ ഇന്ത്യ വിമാനത്തിനുള്ളിൽ വവ്വാൽ; സർവ്വീസ് ഉപേക്ഷിച്ചു
Also Read:കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കല്യാണം; രണ്ട് ലക്ഷം പിഴ ചുമത്തി പൊലീസ്
ബിസിനസ് ക്ലാസിൽ ചത്ത നിലയിലാണ് വവ്വാലിനെ കണ്ടെത്തിയത്. സർവീസ് ഉപേക്ഷിച്ച് ഡൽഹിയിലേക്ക് തിരിച്ച വിമാനം 3.55ന് സുരക്ഷിതമായി ലാൻഡ് ചെയ്‌തു. വിമാനത്തിനുള്ളിൽ നിന്ന് വവ്വാലിന്‍റെ അവശിഷ്‌ടങ്ങൾ നീക്കി അണുവിമുക്തമാക്കിയതായി അധികൃതർ അറിയിച്ചു.