കേരളം

kerala

ETV Bharat / bharat

Air India Express Landed In Karachi : യാത്രക്കാരന് ദേഹാസ്വാസ്ഥ്യം ; 6 വർഷത്തിന് ശേഷം ഇന്ത്യൻ വിമാനത്തിന് ഇറങ്ങാന്‍ പാക് അനുമതി - പാകിസ്ഥാൻ കറാച്ചി വിമാനത്താവളം

Air India Express flight emergency landing at Karachi Airport Pakistan: യാത്രക്കാരിൽ ഒരാളുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഒക്‌ടോബർ 14ന് അടിയന്തരമായി ഇറക്കി

Air India Express Flight Emergency Landing Karachi  Air India Express Landing Karachi  flight emergency landing Karachi Airport Pakistan  Air India Express Emergency Landing  Karachi Airport Pakistan indian flight landing  ഇന്ത്യൻ വിമാനം ലാൻഡ് ചെയ്യാൻ അനുമതി നൽകി പാകിസ്ഥാൻ  എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം പാകിസ്ഥാനിൽ ഇറക്കി  പാകിസ്ഥാനിൽ എയർ ഇന്ത്യ വിമാനം ഇറക്കി  പാകിസ്ഥാൻ കറാച്ചി വിമാനത്താവളം  Air India Express karachi
Air India Express Flight Emergency Landing Karachi

By ETV Bharat Kerala Team

Published : Oct 16, 2023, 12:32 PM IST

Updated : Oct 16, 2023, 2:43 PM IST

കറാച്ചി : ദുബായിൽ നിന്ന് അമൃത്‌സറിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ശനിയാഴ്‌ച (ഒക്‌ടോബർ 14) കറാച്ചിയിൽ അടിയന്തരമായി ഇറക്കി (Air India Express Flight Emergency Landing Karachi). യാത്രക്കാരിൽ ഒരാൾക്ക് ശാരീരികാസ്വാസ്ഥ്യം നേരിട്ടതോടെയാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്. (Air India Express flight emergency landing at Karachi Airport Pakistan)

എയർ ഇന്ത്യ എക്‌സ്‌പ്രസിന്‍റെ ഐഎക്‌സ്-192 നമ്പർ (IX-192) വിമാനമാണ് അടിയന്തരമായി കറാച്ചിയിൽ ഇറക്കിയത്. ആറ് വർഷമായി ഇന്ത്യൻ വിമാനങ്ങൾക്ക് പാക് വ്യോമാതിര്‍ത്തിക്കുള്ളില്‍ പ്രവേശന അനുമതിയുണ്ടായിരുന്നില്ല. എന്നാല്‍ അടിയന്തര സാഹചര്യം പരിഗണിച്ച് പാക് സിവിൽ ഏവിയേഷൻ അതോറിറ്റി വിമാനം ഇറക്കാന്‍ അനുമതി നൽകുകയായിരുന്നു. ഇത് കൂടാതെ, വിമാനത്താവളത്തിൽ ആവശ്യമായ എല്ലാ ചികിത്സാ സൗകര്യങ്ങളും പാക് അധികൃതര്‍ ഒരുക്കിയിരുന്നു.

രാവിലെ 8.51 ന് ദുബായിൽ നിന്ന് വിമാനം പുറപ്പെട്ടു. എന്നാൽ, യാത്രാമധ്യേ യാത്രക്കാരിൽ ഒരാളുടെ ആരോഗ്യനില വഷളായി. തുടർന്ന് വിമാനം അടിയന്തരമായി ലാൻഡിങ് നടത്താമെന്ന് തീരുമാനിച്ചു. ഏറ്റവും അടുത്തുണ്ടായിരുന്നത് കറാച്ചി വിമാനത്താവളമായിരുന്നു.

തുടർന്ന് വിമാനത്താവളവുമായി ബന്ധപ്പെട്ടതോടെ പാക് സിവിൽ ഏവിയേഷൻ അതോറിറ്റി ഇന്ത്യൻ വിമാനം അവരുടെ വ്യോമാതിർത്തിയിൽ പ്രവേശിക്കാനും കറാച്ചിയിൽ ലാൻഡ് ചെയ്യാനും അനുമതി നൽകുകയായിരുന്നു. ഉച്ചയ്‌ക്ക് 12.30നാണ് വിമാനം കറാച്ചി എയർപോർട്ടിൽ ഇറങ്ങിയത് - എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ അറിയിച്ചു.

ലാൻഡിങ് സമയത്ത് പാകിസ്ഥാൻ ഏവിയേഷൻ അതോറിറ്റി വിമാനത്താവളത്തിൽ തന്നെ മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. വിമാനം ഇറങ്ങിയ ഉടൻ ഡോക്ടർമാരുടെ സംഘം യാത്രക്കാരനെ പരിശോധിക്കുകയും അടിയന്തര ചികിത്സ നല്‍കുകയും ചെയ്‌തു. പാകിസ്ഥാൻ സമയം ഉച്ചയ്ക്ക് 2.30ന് യാത്രക്കാരനെ ഇന്ത്യയിലേക്ക് മടങ്ങാന്‍ അനുവദിക്കുകയും ചെയ്‌തു.

ആറ് വർഷം മുമ്പ് നടന്ന സർജിക്കൽ സ്‌ട്രൈക്കിന് പിന്നാലെ ഇന്ത്യൻ വിമാനങ്ങള്‍ക്ക് പാക് വ്യോമാതിര്‍ത്തിക്കുള്ളില്‍ പ്രവേശനാനുമതിയില്ല. അന്നുമുതൽ ഇന്നുവരെ ഇന്ത്യ, പാകിസ്ഥാൻ എയർ സ്പേസ് ഉപയോഗിച്ചിട്ടുമില്ലായിരുന്നു. പക്ഷേ അന്താരാഷ്‌ട്ര നിയമങ്ങൾ അനുസരിച്ച്, ഒരു രാജ്യത്തിന്, മെഡിക്കൽ എമർജൻസി സാഹചര്യങ്ങളില്‍ എയർ സ്‌പേസില്‍ പ്രവേശനാനുമതി വിസമ്മതിക്കാനാവില്ല.

Also read:Karipur Dubai Flight Diverted To Kannur പൈലറ്റിന് തീപിടിത്ത മുന്നറിയിപ്പ്; കരിപ്പൂര്‍- ദുബായ്‌ എയര്‍ ഇന്ത്യ വിമാനം കണ്ണൂരിലേക്ക് തിരിച്ചു വിട്ടു

തീപിടിത്തമുണ്ടായെന്ന് അറിയിപ്പ്,ദുബായിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം കണ്ണൂരിലിറക്കി: കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും ദുബായിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം കണ്ണൂരിലേക്ക് കഴിഞ്ഞ മാസം വഴിതിരിച്ചുവിട്ടിരുന്നു. വിമാനത്തിന്‍റെ കാര്‍ഗോ ഹോള്‍ഡില്‍ തീപിടിത്തമുണ്ടായെന്ന് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് വിമാനം കണ്ണൂരിലേക്ക് വഴി തിരിച്ചുവിട്ടത്. കരിപ്പൂരില്‍ നിന്നും സെപ്‌റ്റംബര്‍ 27ന് രാവിലെ 9.53ന് ടേക്ക് ഓഫ് ചെയ്‌ത വിമാനമാണ് ഒരു മണിക്കൂറിന് ശേഷം കണ്ണൂരില്‍ ഇറക്കിയത്.

മുന്നറിയിപ്പ് ലൈറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ പൈലറ്റ് വിമാനം കണ്ണൂരിലേക്ക് തിരിച്ചുവിട്ടു. എന്നാല്‍, വിമാനത്തിന് യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും പൈലറ്റിന് ലഭിച്ചത് തെറ്റായ മുന്നറിയിപ്പായിരുന്നു എന്നും പരിശോധനകള്‍ക്ക് ശേഷം അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്കുണ്ടായ കാലതാമസത്തിലും അസൗകര്യത്തിലും എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തു. കണ്ണൂരില്‍ ഇറക്കിയ വിമാനത്തിന് പകരം യാത്രക്കാര്‍ക്ക് ബദല്‍ വിമാനം ക്രമീകരിക്കുകയും ചെയ്‌തു.

Last Updated : Oct 16, 2023, 2:43 PM IST

ABOUT THE AUTHOR

...view details