ന്യൂഡൽഹി: 45 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കടത്തിയ എയർ ഇന്ത്യ ക്രൂ അംഗത്തെ അറസ്റ്റ് ചെയ്തു. ടൊറോന്‍റോയിൽ നിന്ന് നവംബർ 22 ന് ന്യൂഡൽഹിയിലെ ഐജിഐ വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ ക്യാബിൻ ക്രൂ അംഗമാണ് അറസ്റ്റിലായത്.
സ്വർണക്കടത്ത്; എയർ ഇന്ത്യ ക്രൂ അംഗം പിടിയിൽ - Air India cabin crew member held
ടൊറോന്‍റോയിൽ നിന്ന് നവംബർ 22 ന് ന്യൂഡൽഹിയിലെ ഐജിഐ വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ ക്യാബിൻ ക്രൂ അംഗമാണ് അറസ്റ്റിലായത്

എയർ ഇന്ത്യ
രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ വെള്ളി പൂശിയ രണ്ട് വളകൾ താൻ കടത്തിയതായി ക്രൂ അംഗം വ്യക്തമാക്കി. വിമാന ഗേറ്റിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ കണ്ടതിനെ തുടർന്ന് സ്വർണ വളകൾ ഇയാൾ സീറ്റിനടിയിൽ ഒളിപ്പിക്കുകയായിരുന്നു.