കേരളം

kerala

ETV Bharat / bharat

ഒരാഴ്ചയ്ക്കകം 10,636 ഓക്സിജൻ കോൺസൻട്രേറ്ററുകൾ എത്തിക്കുമെന്ന് ഹർദീപ് സിംഗ് പുരി

അമേരിക്കയിൽ നിന്ന് 636 കോൺസൻട്രേറ്ററുകളുമായുള്ള വിമാനം ഇന്ത്യയിലേക്ക് യാത്ര തിരിച്ചു.

ഓക്സിജൻ അമേരിക്ക കോൺസൻട്രേറ്റർ എയർ ഇന്ത്യ ഹർദീപ് സിംഗ് പുരി കൊവിഡ് കേന്ദ്ര ആരോഗ്യ മന്ത്രാലയം AIR INDIA Hardeep singh puri concentrators America
10,636 ഓക്സിജൻ കോൺസൻട്രേറ്ററുകൾ ഏഴു ദിവസത്തിനുള്ളിൽ രാജ്യത്ത് എത്തിക്കും: ഹർദീപ് സിംഗ് പുരിd

By

Published : Apr 27, 2021, 8:24 PM IST

ന്യൂഡൽഹി:മറ്റ് രാജ്യങ്ങളിൽ നിന്നുള്ള 10,636 ഓക്സിജൻ കോൺസൻട്രേറ്ററുകൾ ഏഴ് ദിവസത്തിനുള്ളിൽ എയർ ഇന്ത്യ വിമാനത്തിൽ രാജ്യത്ത് എത്തിക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി.

ALSO READ: ഇന്ത്യയ്ക്ക് സഹായഹസ്തമേകി ആപ്പിളും

ഫിലിപ്സ് നിർമ്മിക്കുന്ന 10,636 ഓക്സിജൻ കോൺസൻട്രേറ്ററുകൾ എയർ ഇന്ത്യ വഴി ഇന്ത്യയിലെത്തിക്കും. 636 കോൺസൻട്രേറ്ററുകളുമായുള്ള വിമാനം അമേരിക്കയിൽ നിന്ന് പുറപ്പെട്ടുകഴിഞ്ഞു . എല്ലാ ദിവസവും വിമാനങ്ങൾ ഉപകരണങ്ങളുമായി പറക്കുന്നുണ്ടെന്നും ഈ ഒരാഴ്ചയ്ക്കുള്ളിൽ ഇവ പൂർത്തിയാകുമെന്നും പുരി ട്വിറ്ററിൽ കുറിച്ചു.

അതേസമയം കൊവിഡ് രണ്ടാം തരംഗവുമായി രാജ്യം പൊരുതുകയാണ്. 24 മണിക്കൂറിനിടെ 3,23,144 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. 2771 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിരവധി ആശുപത്രികൾ മെഡിക്കൽ ഓക്സിജന്‍റെയും കിടക്കകളുടെയും അഭാവത്തിൽ വലയുകയാണ്.

READ MORE: യുകെയിൽ നിന്നുള്ള വൈദ്യ സഹായം ഇന്ത്യയിൽ എത്തി

ABOUT THE AUTHOR

...view details