കേരളം

kerala

ETV Bharat / bharat

ദുബായിലേക്ക് കടത്താൻ ശ്രമിച്ച ആറ് കോടിയുടെ ചന്ദനം പിടിച്ചു - കെംപെഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളം

കർണാടകയിലെ ദേവനഹള്ളിയിലുള്ള കെംപെഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് സംഭവം.

Red sandalwood worth more than Rs 6 crore seized at Bengaluru Airport  Bengaluru Airport  Bengaluru News  Karnataka News  Customs seized Red sandalwood  രക്ത ചന്ദനം  ചന്ദനക്കടത്ത്  കെംപെഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളം  കള്ളക്കടത്ത് വാർത്തകള്‍
ചന്ദനം

By

Published : Jul 31, 2021, 7:15 AM IST

ബെംഗളൂരു : പൈപ്പ് എന്ന വ്യാജേന ദുബായിലേക്ക് കടത്താൻ ശ്രമിച്ച ചന്ദനം കസ്റ്റംസ് പിടികൂടി. കർണാടകയിലെ ദേവനഹള്ളിയിലെ കെംപെഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് സംഭവം.

also read:മലപ്പുറത്ത് ചന്ദനം മുറിച്ച് കടത്താന്‍ ശ്രമിച്ച നാല് പേർ പിടിയിൽ

ദുബായിലേക്ക് പാഴ്‌സലായി കൊണ്ടുപോകാൻ എത്തിച്ച വലിയ പെട്ടിയിൽ സംശയം തോന്നിയ കസ്റ്റംസ് പൊട്ടിച്ച് പരിശോധിച്ചപ്പോഴാണ് ചന്ദനം കണ്ടെത്തിയത്.

വിപണിയില്‍ ആറ് കോടി രൂപ വിലയുള്ള ചന്ദനമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. പാഴ്‌സലിന്‍റെ ഉടമയെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചതായി കസ്റ്റംസ് അറിയിച്ചു.

ABOUT THE AUTHOR

...view details