ന്യൂഡല്‍ഹി: 2019 മുതൽ 38 വിമാന അപകടങ്ങളിലായി 49 പേർ മരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍. വ്യോമയാന വകുപ്പ് മന്ത്രി റിട്ട. ജനറൽ ഡോ. വികെ സിങ്ങാണ് ഇതുസംബന്ധിച്ച വിവരം ഇന്ന് രാജ്യസഭയില്‍ വ്യക്തമാക്കിയത്. ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയിലാണ് മന്ത്രി കണക്ക് അവതരിപ്പിച്ചത്.
'2019 മുതൽ രാജ്യത്തുണ്ടായത് 38 വിമാനാപകടം, പൊലിഞ്ഞത് 49 ജീവനുകള്‍'; കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ - 2019 മുതൽ രാജ്യത്തുണ്ടായ വിമാനാപകടം
രാജ്യത്തുണ്ടായ വിമാന അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം വ്യക്തമാക്കുന്ന കണക്ക്, വ്യോമയാന വകുപ്പ് മന്ത്രി റിട്ട. ജനറൽ ഡോ. വികെ സിങ്ങാണ് രാജ്യസഭയില്‍ അവതരിപ്പിച്ചത്
ഏറ്റവും കൂടുതൽ മരണമുണ്ടായത് 2020 ജൂൺ 26ന് കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ചുണ്ടായ അപകടത്തിലാണ്. 21 പേർക്കാണ് ഈ അപകടത്തില്‍ ജീവൻ നഷ്‌ടമായത്. 2017ലെ എയർക്രാഫ്‌ട് ചട്ടങ്ങൾക്ക് കീഴിലുള്ള എയർക്രാഫ്‌ട് ആക്‌സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) തയ്യാറാക്കിയ വിവരത്തെ അടിസ്ഥാനമാക്കിയാണ് മന്ത്രി രാജ്യസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
മരണം സംഭവിക്കുകയോ പരിക്കേല്‍ക്കുകയോ സംഭവിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നൽകുന്ന നഷ്‌ടപരിഹാരത്തെ സംബന്ധിച്ചും അദ്ദേഹം വിശദീകരിച്ചു. വിമാനാപകടത്തില്‍ യാത്രക്കാരന് മരണമോ പരിക്കോ സംഭവിച്ചാൽ അടുത്ത ബന്ധുക്കള്‍ക്ക് നഷ്‌ടപരിഹാരം നൽകുന്നത് വിമാനത്തിന്‍റെ വ്യവസ്ഥകൾ അനുസരിച്ചായിരിക്കും. എയർ ആക്‌ട്, 1972 പ്രസ്‌തുത നിയമം അനുസരിച്ച് എയർലൈൻ കമ്പനി നഷ്‌ടപരിഹാരം നൽകുന്നതിന് ബാധ്യസ്ഥരാണെന്നും അദ്ദേഹം വ്യക്തമാക്കി.