ന്യൂഡൽഹി:വരാനിരിക്കുന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ 'വിവേകത്തോടെ വോട്ടുചെയ്യാൻ' ജനങ്ങളോട് അഭ്യർഥിച്ച് അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോർഡ് (എ.ഐ.എം.പി.എൽ.ബി). എഐഎംപിഎൽബി പ്രസിഡന്‍റ് മൗലാന സയ്യിദ് റാബി ഹസാനിയാണ് ഇത്തരമൊരു പ്രസ്‌താവന നടത്തിയത്. അഖിലേന്ത്യാ മുസ്ലീം വ്യക്തി നിയമ ബോർഡ് ഒരു സ്ഥാപനമായാണ് പ്രവർത്തിക്കുന്നതെന്നും അതിന് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
'വിവേകത്തോടെ വോട്ടുചെയ്യണമെന്ന്' മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് - AIMPLB urges people to 'vote wisely'
ചിലയാളുകൾക്ക് മുസ്‌ലിം വ്യക്തി നിയമ ബോർഡ് രൂപീകരിക്കുന്നതിനെക്കുറിച്ചോ അതിന്‍റെ വ്യാപ്തിയെക്കുറിച്ചോ അതിന്‍റെ ലക്ഷ്യങ്ങളെക്കുറിച്ചും തുടക്കം മുതൽ അറിയില്
യുപി തെരഞ്ഞെടുപ്പിൽ 'വിവേകത്തോടെ വോട്ടുചെയ്യണമെന്ന്' ജനങ്ങളോട് അഭ്യർഥിച്ച് എഐഎംപിഎൽബി
also read:'ന്യൂഡ് ഓഡിഷന്‍ ആവശ്യപ്പെട്ടു'; രാജ് കുന്ദ്രക്കെതിരെ ആരോപണവുമായി മോഡല്‍ രംഗത്ത്
ചിലയാളുകൾക്ക് മുസ്‌ലിം വ്യക്തി നിയമ ബോർഡ് രൂപീകരിക്കുന്നതിനെക്കുറിച്ചോ അതിന്‍റെ വ്യാപ്തിയെക്കുറിച്ചോ അതിന്‍റെ ലക്ഷ്യങ്ങളെക്കുറിച്ചും തുടക്കം മുതൽ അറിയില്ല. ആളുകൾക്ക് വോട്ടവകാശമുണ്ട്, ഈ അവകാശം ജനാധിപത്യത്തെ ശക്തമാക്കുന്നു, ആർക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.