കേരളം

kerala

ETV Bharat / bharat

എഐഎംഐഎമ്മിന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു - ഓൾ ഇന്ത്യ മജിൽസ്-ഇ-ഇത്തേഹാദുൽ-മുസ്‌ലിമീൻ

എഐഎംഐഎമ്മിന്‍റെ ട്വിറ്റർ അക്കൗണ്ട് ഒൻപത് ദിവസം മുൻപ് ഹാക്ക് ചെയ്തിരുന്നുവെങ്കിലും പുനഃസ്ഥാപിച്ചിരുന്നു.

AIMIM  AIMIM's official Twitter account hacked  എഐഎംഐഎമ്മിന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു  എഐഎംഐഎം  ഓൾ ഇന്ത്യ മജിൽസ്-ഇ-ഇത്തേഹാദുൽ-മുസ്‌ലിമീൻ  All India Majils-e-Ittehadul-Muslimeen
എഐഎംഐഎമ്മിന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു

By

Published : Jul 18, 2021, 6:03 PM IST

ഹൈദരാബാദ്: രാഷ്ട്രീയ കക്ഷിയായ ഓൾ ഇന്ത്യ മജിൽസ്-ഇ-ഇത്തേഹാദുൽ-മുസ്‌ലിമീന്‍റെ (എഐഎംഐഎം) ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. ജൂലൈ 18ന് ഉച്ചക്ക് ഒരു മണിയോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്തത്. ഇതേ അക്കൗണ്ട് ഒൻപത് ദിവസം മുൻപ് ഹാക്ക് ചെയ്തിരുന്നുവെങ്കിലും ട്വിറ്ററുമായി ബന്ധപ്പെട്ട് അക്കൗണ്ട് പുനഃസ്ഥാപിച്ചിരുന്നു.

ഹാക്കർമാർ ട്വിറ്റർ അക്കൗണ്ടിന്‍റെ പേര് എഐഎംഐഎമ്മിൽ നിന്ന് ഇലോൺ മസ്ക് എന്നാക്കി മാറ്റി. അക്കൗണ്ടിലെ പ്രൊഫൈൽ ചിത്രവും മാറ്റി ഇലോൺ മസ്കിന്‍റെ ഫോട്ടോ അപ്‌ലോഡ് ചെയ്തു.

Also Read: ഡാനിഷ് സിദ്ദിഖിയുടെ മരണം: ബിജെപി ഊമകളായി തുടരുമെന്ന് ചിദംബരം

അക്കൗണ്ട് ഹാക്ക് ചെയ്തതുമായി ബന്ധപ്പെട്ട് ഹൈദരാബാദ് പൊലീസിന് പരാതി നൽകുമെന്ന് പാർട്ടി വക്താവ് പറഞ്ഞു. ഏകദേശം 6.78 ലക്ഷം ഫോളോവേഴ്‌സ്‌ എഐഎംഐഎമ്മിന്‍റെ ട്വിറ്റർ അക്കൗണ്ടിന് ഉണ്ട്.

For All Latest Updates

ABOUT THE AUTHOR

...view details