വഡോദര: ഗുജറാത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ അഖിലേന്ത്യാ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്‌ലിമീൻ പാര്‍ട്ടിയെ രംഗത്തിറക്കാനൊരുങ്ങി അസദുദ്ദിൻ ഉവൈസി. പാർട്ടിയുടെ ദേശീയ വക്താവ് വാരിസ് പത്താനും ഇംതിയാസ് ജലീലും സംസ്ഥാന പര്യടനത്തിലാണ്. ഭാരതീയ ജഞ്ജതി പാർട്ടി (ബിടിപി) നേതാവ് ഛോട്ടു വാസവയെ അവർ ഭാറൂച്ചിൽ സന്ദർശിക്കുമെന്നും അസദുദ്ദിൻ ഉവൈസി അറിയിച്ചു.
ഗുജറാത്തില്‍ മത്സരിക്കാനൊരുങ്ങി എ.ഐ.എം.ഐ.എം
പാർട്ടിയുടെ ദേശീയ വക്താവ് വാരിസ് പത്താനും ഇംതിയാസ് ജലീലും സംസ്ഥാന പര്യടനത്തിലാണ്. ഭാരതീയ ജഞ്ജതി പാർട്ടി (ബിടിപി) നേതാവ് ഛോട്ടു വാസവയെ അവർ ഭാറൂച്ചിൽ സന്ദർശിക്കുമെന്നും ഉവൈസി അറിയിച്ചു.
അതേസമയം ഒവൈസിയുടെ അഖിലേന്ത്യാ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്‌ലിമീൻ (എ.ഐ.എം.ഐ.എം) പാർട്ടിയുമായി സഖ്യമുണ്ടാക്കിയതായി ബിടിപി അറയിച്ചു. അടുത്തിടെ വഡോദരയില്‍ നടന്ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും ചേര്‍ന്ന് മത്സരിച്ചിരുന്നു. ഔറംഗാബാദിലെ എ.ഐ.എം.ഐ.എം എം.എല്‍എ ഇംതിയാസ് ജലീല്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ഗുജറാത്തില്‍ എത്തിയിട്ടുണ്ട്.
ഇതുവരെ മുസ്ലീങ്ങളെ റബ്ബർ സ്റ്റാമ്പായി മാത്രമാണ് പാര്‍ട്ടികള്‍ ഉപയോഗിച്ചിരുന്നതെന്ന് ഇംതിയാസ് പറഞ്ഞു. ഇപ്പോൾ മുസ്‌ലിംകളുടെ മാത്രമല്ല സമൂഹത്തിലെ മറ്റെല്ലാ വിഭാഗങ്ങളുടെയും പ്രശ്‌നങ്ങൾ എഐഐഎം ഏറ്റെടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.