ന്യൂഡല്‍ഹി:വാഹന വ്യാഹത്തിന് നേരെയുണ്ടായ വെടിവെപ്പിന് പിന്നാലെ എഐഎംഐഎം എം.പി അസദുദ്ദീന്‍ ഒവൈസിയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. ഒവൈസിക്ക് ഇസഡ് കാറ്റഗറി (Z category) സുരക്ഷ നല്‍കാനാണ് തീരുമാനം. സിആര്‍പിഎഫിനാണ് സുരക്ഷ ചുമതല.
വ്യാഴാഴ്ച പുലർച്ചെ മീററ്റിലെ കിത്തൗദ് മേഖലയിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന ഒവൈസിയെ രണ്ട് പേർ ആക്രമിക്കുകയും അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് നേരെ വെടിയുതിർക്കുകയും ചെയ്തിരുന്നു.
Also Read:ഒവൈസിയുടെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ വെടി വയ്പ്പ്; രണ്ട് പേര്‍ അറസ്റ്റില്‍
ഛജാർസി ടോൾ പ്ലാസയ്ക്ക് സമീപമാണ് സംഭവ നടന്നത്. വെടിവെയ്പ്പില്‍ കാർ പഞ്ചറായതോടെ മറ്റൊരു വാഹനത്തിൽ അദ്ദേഹം യാത്ര ചെയ്യുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉത്തർപ്രദേശിലെ മീററ്റിൽ എത്തിയിരുന്നു അദ്ദേഹം.
മീററ്റിലും കിത്തൗവിലും അദ്ദേഹത്തിന് റോഡ് ഷോകള്‍ ഉണ്ടായിരുന്നു. ഇതുകഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു ആക്രമണം. രണ്ട് പേരെ താന്‍ കണ്ടതായും ഒവൈസി പറഞ്ഞിരുന്നു. കാറില്‍ വെടികൊണ്ടതിന്‍റെ അടയാളങ്ങളുണ്ട്. ഇതിനിടെ സംഭവത്തില്‍ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.