കേരളം

kerala

ETV Bharat / bharat

പത്ത് ദിവസത്തേക്ക് ദിവസേന മൂന്ന് ലക്ഷം പേർക്ക് വാക്‌സിൻ നൽകാനൊരുങ്ങി അസം - ഹിമന്ത ബിശ്വ ശർമ

ജൂൺ 21 മുതൽ 30 വരെയാണ് സംസ്ഥാനത്ത് വാക്സിനേഷൻ ഡ്രൈവ് നടക്കുക.

പത്ത് ദിവസത്തേക്ക് ദിവസേന മൂന്ന് ലക്ഷം പേർക്ക് വാക്‌സിൻ നൽകാനൊരുങ്ങി അസം  Aim at vaccinating 3 lakh people daily from Monday  Assam CM  vaccination  വാക്‌സിൻ  അസം  അസം സർക്കാർ  വാക്സിനേഷൻ  ഹിമന്ത ബിശ്വ ശർമ  അസം മുഖ്യമന്ത്രി
പത്ത് ദിവസത്തേക്ക് ദിവസേന മൂന്ന് ലക്ഷം പേർക്ക് വാക്‌സിൻ നൽകാനൊരുങ്ങി അസം

By

Published : Jun 19, 2021, 12:27 PM IST

ഗുവാഹത്തി: തിങ്കളാഴ്ച മുതൽ അടുത്ത 10 ദിവസത്തേക്ക് ദിവസേന മൂന്ന് ലക്ഷം പേർക്ക് വാക്സിനേഷൻ നൽകാനൊരുങ്ങി അസം സർക്കാർ. അടുത്ത ഒരാഴ്ച കാലത്തേക്ക് സർക്കാർ ജോലികൾ ഉണ്ടാകില്ലെന്നും മുഴുവൻ പ്രവർത്തന സംവിധാനങ്ങളും വാക്സിനേഷന് പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ജൂൺ 21 മുതൽ 30 വരെയാണ് സംസ്ഥാനത്ത് വാക്സിനേഷൻ ഡ്രൈവ് നടക്കുക.

Also Read: സമ്പൂർണ ലോക്‌ഡൗണ്‍; ഹോട്ടലുകളിൽ നിന്ന് ഭക്ഷണം പാഴ്‌സല്‍ വാങ്ങാം

ജൂലൈ 1 മുതൽ സർക്കാർ ഓഫിസുകൾ വീണ്ടും തുറക്കുമെന്നും ഈ മാസത്തിനുള്ളിൽ എല്ലാ സർക്കാർ ജീവനക്കാരും വാക്സിൻ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൂടാതെ, അടുത്ത മാസം മുതൽ വൈകുന്നേരം അഞ്ച് മണി വരെ മാത്രമേ സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാനുള്ള സർക്കാർ അനുമതി നൽകൂ.അതിനാൽ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരോട് വാക്സിനുകൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ABOUT THE AUTHOR

...view details