ന്യൂഡൽഹി: ഡൽഹി എയിംസ് ആശുപത്രിയിലേക്ക് പുതിയ രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങി. ഇലക്‌ടീവ് ശസ്‌ത്രക്രിയകൾ ഉൾപ്പെടെയുള്ള ഇൻപേഷ്യൻ്റ് പ്രവേശനം പുനരാരംഭിച്ചതായി ന്യൂഡൽഹിയിലെ എയിംസ് അറിയിച്ചു.
കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ പുതുതായി രോഗികളെ പ്രവേശിപ്പിക്കുന്നത് നിർത്തിവച്ചിരുന്നു. കൂടുതൽ വാർഡുകളും കിടക്കകളും കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി ഉപയോഗിക്കുകയും ചെയ്‌തിരുന്നു.