കേരളം

kerala

ETV Bharat / bharat

ഗര്‍ഭസ്ഥ ശിശുവില്‍ അപൂര്‍വ ഹൃദയ ശസ്‌ത്രക്രിയ നടത്തി ഡല്‍ഹി ഏയിംസിലെ ഡോക്‌ടര്‍മാര്‍; ശസ്‌ത്രക്രിയ ഹൃദയ വാല്‍വ് തുറക്കാന്‍ - ഗര്‍ഭസ്ഥ ശിശുവില്‍ ഹൃദയ ശസ്‌ത്രക്രീയ

ഒരു മുന്തിരിയുടെ മാത്രം വലിപ്പമുള്ള ഹൃദയത്തിലാണ് ബലൂണ്‍ ഡയലേഷന്‍ നടത്തി വാല്‍വ് തുറന്നത്

AIIMS doctors do rare surgery on heart of fetus in pregnant womans womb  AIIMS doctors do rare surgery on heart  rare surgery on heart of fetus  ഗര്‍ഭസ്ഥ ശിശുവില്‍ അപൂര്‍വ ഹൃദയ ശസ്‌ത്രക്രീയ  ഡല്‍ഹി ഏയിംസിലെ ഡോക്‌ടര്‍മാര്‍  ബലൂണ്‍ ഡയലേഷന്‍  എന്താണ് ബലൂണ്‍ ഡയലേഷന്‍  ഗര്‍ഭസ്ഥ ശിശുവില്‍ ഹൃദയ ശസ്‌ത്രക്രീയ  rare surgery on heart of fetus in AIIMS
ഗര്‍ഭസ്ഥ ശിശുവില്‍ അപൂര്‍വ ഹൃദയ ശസ്‌ത്രക്രീയ

By

Published : Mar 15, 2023, 2:43 PM IST

ന്യൂഡല്‍ഹി:ഗര്‍ഭസ്ഥ ശിശുവില്‍ ഹൃദയ ശസ്‌ത്രക്രിയ നടത്തി ഡല്‍ഹി ഏയിംസിലെ ഡോക്‌ടര്‍മാര്‍. ഒരു മുന്തിരിയുടെ വലിപ്പം മാത്രമുള്ള ഹൃദയത്തിലെ അടഞ്ഞ വാല്‍വ് തുറക്കാന്‍ വേണ്ടിയാണ് ശസ്‌ത്രക്രിയ നടത്തിയത്. അള്‍ട്രാസൗണ്ടിന്‍റെ സഹായത്തോടെ ബലൂണ്‍ ഡയലേഷന്‍(balloon dilation) എന്ന പ്രക്രിയയാണ് നടത്തിയത്.

എന്താണ് ബലൂണ്‍ ഡയലേഷന്‍?:ചെറുതും വളയുന്നതുമായ ഒരു ട്യൂബ് രക്തക്കുഴലിലൂടെ ഹൃദയത്തിലേക്ക് കടത്തിവിടുന്നു. ഈ ട്യൂബിന്‍റെ അറ്റത്ത് വീര്‍പ്പിക്കാത്ത ഒരു ബലൂണ്‍ ഉണ്ടാകും. ഈ ട്യൂബ് അടഞ്ഞ വാല്‍വില്‍ എത്തുമ്പോള്‍ അടഞ്ഞ ഭാഗം കൂടുതല്‍ തുറക്കാന്‍ വേണ്ടി ബലൂണ്‍ വീര്‍ക്കുന്നു. ഈ പ്രക്രിയയാണ് ബലൂണ്‍ ഡയലേഷനില്‍ നടക്കുന്നത്.

ശസ്‌ത്രക്രിയ വിജയം:ഗര്‍ഭസ്ഥ ശിശുവും അമ്മയും സുരക്ഷിതരാണെന്ന് ഏയിംസിലെ ഡോക്‌ടര്‍മാര്‍ അറിയിച്ചു. 28 വയസുള്ള യുവതിയുടെ ഗര്‍ഭസ്‌ഥ ശിശുവിലാണ് ഈ ശസ്‌ത്രക്രിയ നടത്തിയത്. ഈ യുവതിക്ക് മൂന്ന് തവണ ഗര്‍ഭം അലസിയിരുന്നു. അതുകൊണ്ട് തന്നെ നിലവിലുള്ള ഗര്‍ഭം സംരക്ഷിക്കണമെന്നുള്ള അതിയായ ആഗ്രഹം ഇവര്‍ക്ക് ഉണ്ടായിരുന്നു.

കാര്‍ഡിയോളജി, കാര്‍ഡിയാക് അനസ്‌തേഷ്യ, ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി എന്നീ വിഭാഗങ്ങളിലെ ഡോക്‌ടര്‍മാരാണ് ശസ്‌ത്രക്രിയയും അതുമായി ബന്ധപ്പെട്ട പ്രക്രിയകളും പൂര്‍ത്തികരിക്കുന്നതില്‍ പങ്കാളികളായത്. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂക് മാണ്ഡവിയ ശസ്‌ത്രക്രിയയില്‍ പങ്കാളികളായ ഡോക്‌ടര്‍മാരെ ട്വീറ്റിലൂടെ അഭിനന്ദിച്ചു.

ശസ്‌ത്രക്രിയ ആരോഗ്യം സങ്കീര്‍ണമായതിനെ തുടര്‍ന്ന്: ആരോഗ്യാവസ്ഥ സങ്കീര്‍ണമായതിനെ തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ പരിശോധനയില്‍ ഗര്‍ഭസ്ഥ ശിശുവിന്‍റെ ഹൃദയത്തിലെ വാല്‍വ് അടഞ്ഞാണ് ഇരിക്കുന്നതെന്ന് കണ്ടെത്തി. തുടര്‍ന്ന് ഈ കാര്യം യുവതിയോടും കുടുംബാംഗങ്ങളോടും ഡോക്‌ടര്‍മാര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വാല്‍വ് തുറക്കണമെങ്കില്‍ നടത്തേണ്ട എല്ലാ പ്രക്രിയകളും ഡോക്‌ടര്‍മാര്‍ ഇവരോട് വിശദീകരിച്ചു. ഈ ശസ്‌ത്രക്രിയയുടെ അപകട സാധ്യതയെകുറിച്ചും ഡോക്‌ടര്‍മാര്‍ ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ഗര്‍ഭം സംരക്ഷിക്കണമെന്നുള്ള അതിയായ ആഗ്രഹം യുവതിക്ക് ഉള്ളത് കൊണ്ട് തന്നെ ശസ്‌ത്രക്രിയയ്‌ക്ക് ഇവര്‍ സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ശസ്‌ത്രക്രിയയും തുടര്‍ന്നുള്ള പ്രക്രിയകളും ഏയിംസിലെ കാർഡിയോതൊറാസിക് സയൻസസ് സെന്‍ററില്‍ പൂര്‍ത്തികരിക്കുകയായിരുന്നു. ഇന്‍റര്‍വെൻഷണൽ കാർഡിയോളജിസ്റ്റുകളും(interventional cardiologists), ഗര്‍ഭസ്ഥ ശിശു രോഗ വിഭാഗം വിദഗ്‌ധരും ശസ്‌ത്രക്രിയ നടപടികളില്‍ പ്രധാന പങ്ക് വഹിച്ചു.

നിലവില്‍ ഗര്‍ഭസ്ഥ ശിശുവിന്‍റെ വളര്‍ച്ച ഡോക്‌ടര്‍മാരുടെ സംഘം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അമ്മയുടെ ഗര്‍ഭ പാത്രത്തില്‍ ഇരിക്കുമ്പോള്‍ തന്നെ ചില തരം ഹൃദയ രോഗങ്ങള്‍ കുട്ടികളില്‍ കണ്ടെത്തപ്പെടാം എന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞു.

ശസ്‌ത്രക്രിയ പൂര്‍ത്തീകരിച്ചത് 90 സെക്കന്‍റുകള്‍ കൊണ്ട്: അമ്മയുടെ വയറ്റിലൂടെയാണ് ട്യൂബ് കുട്ടിയുടെ ഹൃദയത്തിലേക്ക് കടത്തിവിട്ടതെന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞു. തുടര്‍ന്ന് ബലൂണ്‍ കത്തീറ്റര്‍(balloon catheter) ഉപയോഗിച്ച് അടഞ്ഞിരിക്കുന്ന വാല്‍വ് തുറക്കുകയും തുടര്‍ന്ന് അതിലൂടെയുള്ള രക്ത ചംക്രമണം സുഗമമാവുകയുമായിരുന്നു. ഡോക്‌ടര്‍മാര്‍ വിലയിരുത്തുന്നത് ഗര്‍ഭസ്ഥ ശിശുവിന്‍റെ ഹൃദയം ഇനി സാധാരണ നിലയില്‍ വളര്‍ച്ച പ്രാപിക്കുമെന്നാണ്.

ഇത്തരത്തിലുള്ള ശസ്‌ത്രക്രിയയില്‍ പിഴവുകള്‍ സംഭവിക്കുകയാണെങ്കില്‍ അത് ഗര്‍ഭസ്ഥ ശിശുവിന്‍റെ ജീവന്‍ തന്നെ അപകടത്തില്‍ ആക്കുമെന്ന് ശസ്‌ത്രക്രിയയില്‍ പങ്കെടുത്ത ഒരു മുതിര്‍ന്ന ഡോക്‌ടര്‍ പറഞ്ഞു. അതുകൊണ്ട് തന്നെ ശസ്‌ത്രക്രിയ വളരെ ശ്രദ്ധപൂര്‍വമാണ് നടത്തിയത്. കേവലം 90 സെക്കന്‍റുകള്‍ കൊണ്ടാണ് എല്ലാ പ്രക്രിയകളും പൂര്‍ത്തികരിച്ചതെന്നും ഡോക്‌ടര്‍മാര്‍ പറഞ്ഞു.

ABOUT THE AUTHOR

...view details