കേരളം

kerala

ETV Bharat / bharat

കുട്ടികളിലെ കൊവാക്‌സിൻ ട്രയലുകൾക്കായി സ്ക്രീനിംഗ് ആരംഭിക്കാൻ ഡൽഹി എയിംസ്

ഒക്‌ടോബർ മാസത്തോടെ കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുമെന്ന് നേരത്തെ ഭാരത് ബയോട്ടെക്ക് അറിയിച്ചിരുന്നു

By

Published : Jun 7, 2021, 2:41 AM IST

AIIMS Delhi  Covaxin trials on children  covaxin for children  ഡൽഹി എയിംസ്  കുട്ടികളിലെ കോവാക്‌സിൻ ട്രയലുകൾ  കുട്ടികൾക്കുള്ള കൊവിഡ് വാക്സിൻ
കൊവാക്‌സിൻ

ന്യൂഡൽഹി:എയിംസ് തദ്ദേശീയമായി നിർമിക്കുന്ന ഭാരത് ബയോടെക്കിന്‍റെ കൊവാക്‌സിൻ കൊവിഡ് വാക്‌സിന്‍റെ കുട്ടികളിലെ ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായുള്ള കുട്ടികളെ തെരഞ്ഞെടുക്കുന്നത് ജൂൺ ഏഴിന് ആരംഭിക്കും. 12നും 18നും ഇടയിൽ പ്രായമുള്ള കുട്ടികളിലെ വാക്‌സിൻ ക്ലിനിക്കൽ പരീക്ഷണങ്ങൾ നേരത്തെ എയിംസ് പട്‌ന ആരംഭിച്ചിരുന്നു.

Also Read:കൊവാക്‌സിന്‍ 18-44 വയസുകാരില്‍ രണ്ടാം ഡോസിന് മാത്രം ഉപയോഗിക്കണം: ഡൽഹി സർക്കാർ

ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയിൽ നിന്നും അനുമതി നേടിയ ശേഷമാണ് പരീക്ഷണങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് ഡൽഹി ക്ലിനിക്കൽ ട്രയലുകൾക്കായുള്ള സ്ക്രീനിംഗ് ആരംഭിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വിദഗ്‌ധ സംഘത്തിന്‍റെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു ഡൽഹി എയിംസിന് കുട്ടികളിലെ കൊവാക്‌സിൻ പരീക്ഷണങ്ങൾക്ക് ഡിസിജിഐ അനുമതി നൽകിയത്.

Also Read:കൊവാക്‌സിന്‍റെ കുട്ടികളിലെ പരീക്ഷണം ജൂൺ മുതൽ

ABOUT THE AUTHOR

...view details