ന്യൂഡൽഹി:ആഭ്യന്തര സംഘർഷം രൂക്ഷമായ പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സോണിയ ഗാന്ധി രൂപീകരിച്ച മൂന്ന് അംഗ സമിതി ഇന്ന് യോഗം ചേരും. രാവിലെ 11 മണിക്ക് ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗുമായും ചർച്ച നടത്തും.
പഞ്ചാബ് കോൺഗ്രസിലെ ചില പ്രധാന വിഷയങ്ങൾ അമരീന്ദർ സിംഗുമായി ചർച്ച ചെയ്യണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്. സമിതി ഇത് അമരീന്ദർ സിങ്ങുമായി ചർച്ച നടത്തുമെന്നും പാർട്ടി മുതിർന്ന നേതാവ് ഹരീഷ് റാവത്ത് പറഞ്ഞു.
റിപ്പോർട്ട് ചർച്ചയ്ക്ക്
പാർട്ടി ഇടക്കാല മേധാവി സോണിയ ഗാന്ധിക്ക് റിപ്പോർട്ട് സമർപ്പിച്ച ശേഷം സമിതി അംഗങ്ങളുമായുള്ള അദ്ദേഹത്തിന്‍റെ ആദ്യ കൂടിക്കാഴ്ചയാണിത്. മല്ലികാർജുൻ ഖാർഗെ, ജെ പി അഗർവാൾ, ഹരീഷ് റാവത്ത് എന്നിവരടങ്ങുന്ന എഐസിസി സമിതി റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം രണ്ടുതവണ രാഹുൽ ഗാന്ധിയെ കണ്ടു. വിവിധ വിഷയങ്ങളിൽ അദ്ദേഹത്തിന് സ്വീകാര്യമായ പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് യോഗമെന്ന് മുഖ്യമന്ത്രിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
"ഇന്ന് രാവിലെ 11 ന് ഞങ്ങൾ വീണ്ടും കൂടിക്കാഴ്ച നടത്തും. കോൺഗ്രസ് പ്രസിഡന്‍റിന് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ചില പോയിന്‍റുകൾ ചർച്ച ചെയ്യാൻ സോണിയ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്. സമിതി ഇത് ക്യാപ്റ്റൻ അമരീന്ദർ സിംഗുമായി ചർച്ച ചെയ്യും,” റാവത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സിദ്ദുവും ക്യാപ്റ്റനും