ചെന്നൈ: തമിഴ്‌നാട്ടിൽ അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എ.ഐ.എ.ഡി.എം.കെ) തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും ഒരു സർക്കാർ ജോലി എന്നതാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്‌ദാനം.
എ.ഐ.എ.ഡി.എം.കെ പ്രകടന പത്രിക പുറത്തിറക്കി
മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം തുടങ്ങിയ നേതാക്കൾ ചേർന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം തുടങ്ങിയ നേതാക്കൾ ചേർന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്. എല്ലാവർക്കും 'അമ്മ' വീടുകൾ, ഓരോ കുടുംബത്തിനും പ്രതിവർഷം ആറ് സൗജന്യ എൽപിജി സിലിണ്ടറുകൾ, ഒരു കുടുംബത്തിന് ഒരു സർക്കാർ ജോലി തുടങ്ങിയവയാണ് പ്രധാന വാഗ്‌ദാനങ്ങൾ. ഓരോ കുടുംബത്തിനും 'അമ്മ' വാഷിംഗ് മെഷീനുകളും സോളാർ ഗ്യാസ് സ്‌റ്റൗകളും നൽകുമെന്ന് പാർട്ടി പ്രകടന പത്രിക വാഗ്‌ദാനം ചെയ്യുന്നു. അതോടൊപ്പം മദ്രാസ് ഹൈക്കോടതിയുടെ പേര് തമിഴ്‌നാട് ഹൈക്കോടതി എന്ന് മാറ്റാനും ശ്രീലങ്കൻ അഭയാർഥികൾക്ക് ഇരട്ട പൗരത്വം നൽകാനും പ്രകടന പത്രികയിൽ നിർദേശിക്കുന്നുണ്ട്. കൂടാതെ രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെ വിട്ടയക്കുമെന്നും പരാമർശിക്കുന്നു.
ബി.ജെ.പിയുമായുള്ള സഖ്യത്തിലാണ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ മത്സരിക്കുക. ഏപ്രിൽ ആറിനാണ് തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്.