ചെന്നൈ: എടപ്പാടി കെ പളനിസ്വാമി സർക്കാർ ബി.ജെ.പിയുടെ അടിമയാണെന്ന് സിപിഐ-എം മുതിർന്ന നേതാവും പാർട്ടി പോളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട്. രാജ്യം മുഴുവൻ കാർഷിക നിയമത്തിനെതിരെ പോരാടിയപ്പോൾ തമിഴ്‌നാട് സർക്കാർ പാർലമെൻ്റിൽ കാർഷിക നിയമത്തെ പിന്തുണച്ചിരുന്നു. കർഷകർക്കെതിരായ കാർഷിക നിയമത്തെ തമിഴ്‌നാട്ടിലെ ഈ സർക്കാർ സഹായിച്ചു. മോദി സർക്കാർ തൊഴിലാളികൾക്ക് എതിരായ നാല് തൊഴിൽ നിയമങ്ങൾ പാസാക്കിയിട്ടുണ്ട്. തൊഴിലാളികളെ മോശമായി ബാധിക്കുന്ന തൊഴിൽ നിയമത്തെ എടപ്പാടി കെ പളനിസ്വാമി പൂർണമായും പിന്തുണച്ചിട്ടുണ്ടെന്നും അദ്ദേഹം വിമർശിച്ചു.
തമിഴ്‌നാട് സർക്കാർ ബിജെപിയുടെ അടിമയാണെന്ന് പ്രകാശ് കാരാട്ട് - പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്
രാജ്യം മുഴുവൻ കാർഷിക നിയമത്തിനെതിരെ പോരാടിയപ്പോൾ തമിഴ്‌നാട് സർക്കാർ പാർലമെൻ്റിൽ നിയമത്തെ പിന്തുണച്ചിരുന്നുവെന്ന് സിപിഐ-എം മുതിർന്ന നേതാവും പാർട്ടി പോളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട്.
![തമിഴ്‌നാട് സർക്കാർ ബിജെപിയുടെ അടിമയാണെന്ന് പ്രകാശ് കാരാട്ട് AIADMK govt slave controlled by PM Modi Amit Shah alleges Prakash Karat ചെന്നൈ എഐഎഡിഎംകെ പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പൗരത്വ ഭേദഗതി നിയമം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11201869-337-11201869-1617010997346.jpg)
പൗരത്വ ഭേദഗതി നിയമം (സിഎഎ) മോദി സർക്കാർ പാസാക്കിയിരുന്നു. മതത്തിൻ്റെ അടിസ്ഥാനത്തിൽ ആദ്യമായി പൗരത്വം ദുർബലപ്പെടുത്താൻ പോകുകയാണ്. കേരളം, രാജസ്ഥാൻ, ഛത്തീസ്‌ഗഢ്, പഞ്ചാബ് തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചു. എന്നാൽ പളനിസ്വാമി സർക്കാർ മതേതര വിരുദ്ധ നിയമത്തെ പിന്തുണക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
മോദി സർക്കാർ ഒരു ബിജെപി സർക്കാരല്ല. പാർട്ടിയെ നിയന്ത്രിക്കുന്നത് ആർഎസ്‌എസാണെന്നും അതിൻ്റെ പ്രത്യയശാസ്‌ത്രം ഒരു ഹിന്ദു രാഷ്‌ട്രം സൃഷ്‌ടിക്കുക എന്നതാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി ഭരിച്ച സംസ്ഥാനങ്ങൾ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നു. ബിജെപിയോ സഖ്യമോ വരുന്നിടത്തെല്ലാം ഭിന്നിപ്പുമുള്ള രാഷ്ട്രീയം കണ്ടെത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.