ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്- എഐ (Artificial Intelligence- AI) ഉപയോഗിച്ച് നിർമിച്ച പല ചിത്രങ്ങളും സമീപ കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എഐ ഉപയോഗിച്ച് താരങ്ങളെ പല രൂപങ്ങളിലും ഭാവങ്ങളിലും അവതരിപ്പിക്കുന്നതായിരുന്നു ഇത്തരം ചിത്രങ്ങൾ. ഇക്കൂട്ടത്തിലേക്ക് തെന്നിന്ത്യൻ താരങ്ങളുടെ 'ബാർബി' ലുക്കാണ് ഏറ്റവും ഒടുവിലായി ഇപ്പോൾ എത്തിയിരിക്കുന്നത് (AI imagines Celebs As Barbie).
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് ഫോട്ടോഗ്രാഫറും ഡിജിറ്റൽ ആർട്ടിസ്റ്റുമായ ജതുർസൻ പിരബാകരനാണ് (Jathursan Pirabakaran) ദക്ഷിണേന്ത്യൻ സിനിമയിലെ സാമന്ത റൂത്ത് പ്രഭു (Samantha Ruth Prabhu), ശ്രുതി ഹാസൻ (Shruti Haasan), തമന്ന ഭാട്ടിയ (Tamannaah Bhatia), നയൻതാര (Nayanthara), കാജൽ അഗർവാൾ (Kajal Aggarwal) എന്നിവരുൾപ്പടെയുള്ള പ്രമുഖ താരങ്ങളെ ബാർബികളാക്കി മാറ്റിയത്. ജതുർസൻ പിരബാകരൻ തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടായ ജയ് പ്രിന്‍റ്‌സിൽ (Jay Prints) പങ്കുവച്ച ചിത്രങ്ങൾ നിമിഷങ്ങൾക്കകമാണ് വൈറലായി മാറിയത്.
ജൂലൈ 21ന് പുറത്തുവന്ന മാർഗോട്ട് റോബിയും (Margot Robbie) റയാൻ ഗോസ്ലിംഗും (Ryan Gosling) അണിനിരന്ന 'ബാർബി'യുടെ (Barbie) തരംഗം ഇതുവരെയും അവസാനിച്ചിട്ടില്ല. ഇതിനുള്ള തെളിവാണ് തെന്നിന്ത്യൻ താര സുന്ദരിമാരുടെ 'ബാർബി അവതാരങ്ങൾ'. ഗ്രെറ്റ ഗെർവിഗ് (Greta Gerwig) ആണ് 'ബാർബി'യുടെ സംവിധായിക.
"ക്യൂട്ട്" ആയി ശ്രുതി ഹാസൻ: മൃദുവായ ചുരുളുകളിൽ സ്‌റ്റൈൽ ചെയ്‌ത നീളൻ പിങ്ക് മുടിയും പിങ്ക് നിറത്തിലുള്ള സ്‌പാഗെട്ടി സ്‌ട്രാപ്പ് വസ്ത്രവും ധരിച്ചിച്ചിരിക്കുന്ന ശ്രുതി ഹാസന്‍റെ എഐ ചിത്രത്തിന് "ക്യൂട്ട്" എന്നാണ് ആരാധകരുടെ കമന്‍റ്. ബാർബി അവതാരത്തിൽ ശ്രുതി ഏറെ സുന്ദരിയായിരിക്കുന്നെന്നും ആരാധകർ പറയുന്നു. അതേസമയം തെലുഗു ആക്ഷൻ ചിത്രമായ 'സലാറാ'ണ് (Salaar: Part 1 – Ceasefire) താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രം. പ്രഭാസ് (Prabhas) നായകനാകുന്ന ചിത്രത്തിൽ പ്രതിനായക വേഷത്തിൽ പൃഥ്വിരാജും (Prithviraj Sukumaran) ഉണ്ട്.