കേരളം

kerala

ETV Bharat / bharat

'അമിത് ഷായുടെ സന്ദര്‍ശന ദിവസം വാതിലുകളും ജനലുകളും അടച്ചിടണം', നിര്‍ദേശവുമായി അഹമ്മദാബാദ് പൊലീസ്

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി സംസ്ഥാനത്തെത്തുന്ന കേന്ദ്രമന്ത്രി നിരവധി ഉദ്ഘാടന ചടങ്ങുകളിലും മറ്റ് പരിപാടികളിലും പങ്കെടുക്കും.

Ahmedabad police  Amit Shah  Vejalpur  Amit shah security  Amit shah visit  Ahmedabad police asks people to shut windows, doors during Shah's visit  അമിത് ഷാ  ആഭ്യന്തര മന്ത്രി  സുരക്ഷ  വെജൽപൂർ  അഹമ്മദാബാദ് പൊലീസ്
അമിത് ഷായുടെ സന്ദർശന ദിവസം കർശന സുരക്ഷയൊരുക്കി അഹമ്മദാബാദ് പൊലീസ്

By

Published : Jul 11, 2021, 7:58 PM IST

ഗാന്ധിനഗർ : മൂന്ന് ദിവസത്തെ സന്ദർശത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗുജറാത്തിലേക്ക് വരാനിരിക്കെ കർശന സുരക്ഷയൊരുക്കി അഹമ്മദാബാദ് വെജൽപൂർ പൊലീസ്. പര്യടന ദിവസങ്ങളിൽ സ്വന്തം സംസ്ഥാനത്ത് നിരവധി ഉദ്‌ഘാടന ചടങ്ങുകളിലും പരിപാടികളിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്.

ഇതിന്‍റെ ഭാഗമായി ഈ പ്രദേശങ്ങളിലെ വീടുകളുടെ ജനലുകളും വാതിലുകളും നിര്‍ബന്ധമായും അടച്ചിടണമെന്ന് പൊലീസ് നിർദേശം നൽകി. സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് വെജൽപൂർ ഇൻസ്‌പെക്‌ടർ എൽ.ഡി. ഒഡേദ്രയുടെ വിശദീകരണം.

ALSO READ:'നിങ്ങളെ സ്വാധീനിച്ചവരെ നാമനിർദേശം ചെയ്യൂ': 'ജനകീയ പത്മ' പുരസ്‌കാരത്തിന് നാമനിർദേശം ക്ഷണിച്ച് പ്രധാനമന്ത്രി

വെജൽപൂർ കമ്മ്യൂണിറ്റി ഹാളിന്‍റെയുള്‍പ്പെടെ ഉദ്‌ഘാടനം നിർവഹിക്കാനിരിക്കെ സ്വാമിനാരായണ സ്വാതി സൊസൈറ്റിയിലെയും ഹാളിന് ചുറ്റുമുള്ള മറ്റ് സൊസൈറ്റികളിലെയും താമസക്കാർക്കാണ് പ്രധാനമായും നിർദേശം നൽകിയത്.

ഹാളിന് അഭിമുഖമായുള്ള എല്ലാ വീടുകളിലെയും ജനലുകളും വാതിലുകളും ഞായറാഴ്‌ച രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ അടച്ചിടണം. ഇതൊരു ആജ്ഞയല്ല, മറിച്ച് അഭ്യർഥനയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിവിഐപി സുരക്ഷയോട് കൂടിയ സന്ദർശനത്തിനെത്തുന്ന ആഭ്യന്തരമന്ത്രി വെജൽപൂർ കമ്മ്യൂണിറ്റി ഹാളിന് പുറമേ റയിൽവേയുടെ വിവിധ പ്രവര്‍ത്തനങ്ങളും പാര്‍ട്ടി പരിപാടികളും ഉദ്ഘാടനം ചെയ്യും.

ABOUT THE AUTHOR

...view details