ന്യൂഡൽഹി : ഇന്ത്യൻ പ്രീമിയർ ലീഗിൽ അഹമ്മദാബാദിനെ പ്രതിനിധീകരിക്കുന്ന ടീം ഗുജറാത്ത് ടൈറ്റൻസ് എന്ന പേരിൽ അറിയപ്പെടുമെന്ന് ഫ്രാഞ്ചൈസി ബുധനാഴ്‌ച പ്രഖ്യാപിച്ചു. യൂറോപ്യൻ വാതുവയ്പ്പ് കമ്പനിയായ സിവിസി ക്യാപിറ്റലിന്‍റെ ഉടമസ്ഥതയില്‍ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ നായകനായാണ് ടീം. വർഷങ്ങളായി അനേകം ഇതിഹാസങ്ങളെ ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റിനായി സംഭാവനയേകിയ സംസ്ഥാനത്തിന്‍റെ സമ്പന്നമായ ക്രിക്കറ്റ് പാരമ്പര്യത്തിന് അംഗീകാരം അർപ്പിക്കാനാണ് ഈ പേര്.
ALSO READ:'ടൈറ്റൻസ്' ; ഔദ്യോഗിക നാമം പ്രഖ്യാപിച്ച് അഹമ്മദാബാദ് ഫ്രാഞ്ചൈസി
ഈ ആഴത്തിലുള്ള ക്രിക്കറ്റ് പൈതൃകത്തെ പ്രതിനിധീകരിക്കാനും കെട്ടിപ്പടുക്കാനുമുള്ള ആഗ്രഹത്തിൽ നിന്നാണ് ഗുജറാത്ത് ഫ്രാഞ്ചൈസി എന്ന ടീമിനുള്ള പ്രചോദനം. 'ഗുജറാത്തിനും അതിന്‍റെ നിരവധി ആരാധകർക്കും വേണ്ടി ഈ ടീം മികച്ച നേട്ടങ്ങൾ കൈവരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, അതിനാലാണ് ഞങ്ങൾ ടൈറ്റൻസ് എന്ന പേര് തിരഞ്ഞെടുത്തതെന്ന് ഫ്രാഞ്ചൈസി പ്രതിനിധി സിദ്ധാർഥ് പട്ടേൽ പറഞ്ഞു.
പാണ്ഡ്യയെ കൂടാതെ, അഫ്‌ഗാൻ സ്‌പിന്നർ റാഷിദ് ഖാൻ, യുവ ഇന്ത്യൻ ബാറ്റിംഗ് പ്രതിഭ ശുഭ്‌മാൻ ഗിൽ എന്നിവരെയും ടീമിലെടുത്തിട്ടുണ്ട്. മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്‌റ മുഖ്യ പരിശീലകനായും വിക്രം സോളങ്കി ക്രിക്കറ്റ് ഡയറക്‌ടറായും, ഗാരി കേർസ്റ്റന്‍ ടീം മെന്‍റര്‍ - ബാറ്റിംഗ് കോച്ചുമായും ടീമിനൊപ്പമുണ്ട്.