ഗുവഹത്തി: പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു മുന്നോടിയായി കൊക്രാജറിലെ ഗോസ്സൈഗാവിൽ നിന്ന് ആയുധശേഖരം കണ്ടെടുത്തു. എകെ 56 ആയുധങ്ങളുടെ ശേഖരം, 157 റൗണ്ട് ബുള്ളറ്റുകൾ എന്നിവയുൾപ്പെടെയുള്ള ആയുധങ്ങളും വെടിയുണ്ടകളുമാണ് അസം പൊലീസ് കണ്ടെടുത്തത്. ഏപ്രിൽ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊക്രാജറിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യാനിരിക്കെയാണ് ആയുധങ്ങൾ കണ്ടെടുക്കുന്നത്.
പ്രധാനമന്ത്രി സന്ദര്‍ശിക്കാനിരിക്കെ അസമിൽ ആയുധശേഖരം പിടിച്ചെടുത്തു - പ്രധാനമന്ത്രി നരേന്ദ്ര മോദി
ഏപ്രിൽ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊക്രാജറിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യും
പ്രധാനമന്ത്രി വരാനിരിക്കെ അസമിൽ ആയുധശേഖരം കണ്ടെടുത്തു
ഇതിനെത്തുടർന്ന് ജില്ലയിൽ കർശന സുരക്ഷ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആയുധം സൂക്ഷിച്ച സംഘത്തിന്‍റെ കൃത്യമായ പദ്ധതി അറിയില്ലെന്നും അസം എഡിജിപി എൽ ആർ ബിഷ്ണോയ് പറഞ്ഞു.