ചെന്നൈ: തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിമായും ഉപമുഖ്യമന്ത്രി ഒ പനീർശെൽവവുമായും കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു കൂടികാഴ്ച. ഭാരതീയ ജനതാ പാർട്ടി (ബിജെപി) അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകവുമായി (എ.ഐ.എ.ഡി.എം.കെ) സഖ്യത്തിലാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
അമിത് ഷാ തമിഴ്‌നാട് മുഖ്യമന്ത്രിയുമായും ഉപമുഖ്യമന്ത്രിയുമായും കൂടികാഴ്ച നടത്തി - ഒ പനീർശെൽവം
ഇത്തവണ ബിജെപി, എ.ഐ.എ.ഡി.എം.കെ യുമായുളള സംഖ്യത്തിലാണ് മത്സരിക്കുന്നത്.
വിഴുപ്പുരത്ത് നടന്ന പൊതു റാലിയിൽ ആഭ്യന്തരമന്ത്രി തമിഴിൽ സംസാരിക്കാൻ കഴിയാത്തതിൽ സംസ്ഥാന ജനങ്ങളോട് മാപ്പ് ചോദിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തു.“ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും മധുരമുള്ളതുമായ ഭാഷകളിലൊന്നായ തമിഴിൽ എനിക്ക് നിങ്ങളോട് സംസാരിക്കാൻ കഴിയാത്തതിൽ ഞാൻ ഖേദിക്കുന്നു, ഞാൻ നിങ്ങളുടെ ക്ഷമ ചോദിക്കുന്നു.” ഷാ പറഞ്ഞു.ഭാഷ പഠിക്കാൻ കഴിയാത്തതിൽ ഖേദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഏപ്രിൽ 6 നാണ് തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്. ഒറ്റ ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ മെയ് 2 നും നടക്കും.