കേരളം

kerala

ETV Bharat / bharat

Union Budget 2022 : കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച കാർഷിക ആനുകൂല്യങ്ങൾ - കാർഷിക ബജറ്റ്

കർഷകർക്ക് ആശ്വാസമായി കേന്ദ്ര ബജറ്റ്. കർഷകർക്ക് കിസാൻ ഡ്രോണുകൾ, കാർഷിക സ്റ്റാർട്ട് അപ്പുകൾക്ക് സാമ്പത്തിക സഹായം.

Agriculture Key takeaways India budget highlights  Nirmala Sitharaman Budget 2022  Agriculture highlights in Union Budget 2022  Union Budget 2022  കർഷകർക്ക് ആനുകൂല്യങ്ങൾ ഉൾപ്പെടുത്തി കേന്ദ്ര ബജറ്റ് 2022  കേന്ദ്ര ബജറ്റ് 2022 കാർഷിക ആനുകൂല്യങ്ങൾ  Budget 2022  Central Budget 2022  modi government Budget 2022  finance minister Nirmala Sitharaman  ബജറ്റ് 2022  ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ്  മോദി സർക്കാർ ബജറ്റ്  കാർഷിക ബജറ്റ്
Union Budget 2022 : കേന്ദ്ര ബജറ്റിലുൾപ്പെടുത്തിയ കാർഷിക ആനുകൂല്യങ്ങൾ

By

Published : Feb 1, 2022, 3:37 PM IST

1. 2021-22 റാബി സീസണിലെ ഗോതമ്പ് സംഭരണത്തിനും 2021-22 ഖാരിഫ് സീസണിലെ നെല്ലിന്‍റെ ഏകദേശ സംഭരണത്തിനും കൂടുതൽ പ്രാധാന്യം നൽകും. 163 ലക്ഷം കർഷകരിൽ നിന്ന് 1208 ലക്ഷം മെട്രിക് ടൺ ഗോതമ്പും നെല്ലും സംഭരിക്കും. കൂടാതെ താങ്ങുവില ഉറപ്പാക്കുന്നതിനായി 2.37 ലക്ഷം കോടി രൂപ വകയിരുത്തി.

2. രാസവള രഹിത കൃഷി രാജ്യത്തുടനീളം പ്രോത്‌സാഹിപ്പിക്കും. ജൈവകൃഷി പ്രോത്‌സാഹിപ്പിക്കുന്നതിന്‍റെ ആദ്യഘട്ടം എന്ന നിലയിൽ ഗംഗാനദിയുടെ 5 കിലോമീറ്റർ വീതിയുള്ള ഇടനാഴികളിൽ കർഷകരുടെ ഭൂമി കേന്ദ്രീകരിച്ച് രാസവള രഹിത കൃഷി പ്രോത്സാഹിപ്പിക്കും.

3. 2023 അന്താരാഷ്ട്ര മില്ലറ്റ് വർഷമായി പ്രഖ്യാപിച്ചു. വിളവെടുപ്പിനു ശേഷമുള്ള മൂല്യവർധന, ആഭ്യന്തര ഉപഭോഗം വർധിപ്പിക്കൽ, ദേശീയ അന്തർദേശീയ തലങ്ങളിൽ മില്ലറ്റ് ഉൽപന്നങ്ങളുടെ ബ്രാൻഡിങ് എന്നിവയ്ക്ക് പിന്തുണ നൽകും.

4.എണ്ണ വിത്തുകളുടെ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറക്കുന്നതിനായി എണ്ണ വിത്തുകളുടെ ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുന്നതിനുള്ള യുക്തിസഹവും സമഗ്രവുമായ പദ്ധതി നടപ്പിലാക്കും.

5. പൊതുമേഖലാ ഗവേഷണ, വിപുലീകരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ കർഷകർക്ക് ഡിജിറ്റൽ, ഹൈടെക് സേവനങ്ങൾ എത്തിക്കുന്നതിന് പിപിപി മോഡിൽ (പൊതു-സ്വകാര്യ പങ്കാളിത്തം) ഒരു പദ്ധതി ആരംഭിക്കും.

6. വിള വിലയിരുത്തൽ, ഭൂരേഖകൾ ഡിജിറ്റൈസ് ചെയ്യൽ, കീടനാശിനികൾ, വളങ്ങൾ എന്നിവ തളിക്കുന്നതിന് കിസാൻ ഡ്രോണുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും.

7. പ്രകൃതി ദത്ത, സീറോ ബജറ്റ്, ജൈവകൃഷി, ആധുനിക കൃഷി എന്നിവയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കാർഷിക സർവകലാശാലകളുടെ സിലബസ് പരിഷ്‌കരിക്കാൻ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കും.

8. ഗ്രാമീണ മേഖലയിലേയും കാർഷിക മേഖലയിലേയും സ്റ്റാർട്ടപ്പുകളെ സഹായിക്കുന്നതിന് നബാർഡ് വഴി സാമ്പത്തിക സഹായം നൽകും. ഈ സ്റ്റാർട്ടപ്പുകളുടെ പ്രവർത്തനങ്ങളിൽ എഫ്‌പിഒകൾക്കുള്ള പിന്തുണ, കാർഷിക തലത്തിൽ കർഷകർക്കുള്ള യന്ത്രങ്ങൾ വാടകയ്ക്ക് നൽകൽ, ഐടി അധിഷ്ഠിത പിന്തുണ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടുന്നു.

9. കെൻ-ബെത്വ നദീജല പദ്ധതിയുടെ നടത്തിപ്പിനായി 44,605 ​​കോടി രൂപ വകയിരുത്തി. 9.08 ലക്ഷം ഹെക്ടർ കർഷകരുടെ ഭൂമിയിൽ ജലസേചന ആനുകൂല്യങ്ങൾ, 62 ലക്ഷം ആളുകൾക്ക് കുടിവെള്ളം, 103 മെഗാവാട്ട് ജലവൈദ്യുതി, ​​27 മെഗാവാട്ട് സൗരോർജ്ജം എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്.

10. കാർഷിക മേഖലയ്‌ക്കായി ഗംഗ ഇടനാഴിയിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കും.

READ MORE:കർഷകർക്ക് ആനുകൂല്യങ്ങൾ; മിനിമം താങ്ങുവില ഉറപ്പുവരുത്തുമെന്ന് നിർമല സീതാരാമൻ

ABOUT THE AUTHOR

...view details