ഹൈദരാബാദ്: പെട്രോളിനും ഡീസലിനും കാർഷിക സെസ് ഏർപ്പെടുത്തി കേന്ദ്ര ബജറ്റ്. പെട്രോളിന് 2.5 രൂപയും ഡീസലിന് 4 രൂപയും ആണ് സെസ് ഏർപ്പെടുത്തിയിരിക്കുന്നത്. എക്‌സൈസ് തീരുവ കുറച്ചുകൊണ്ട് പെട്രോൾ, ഡീസൽ വില വർദ്ധന ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കില്ല എന്നാണ് സർക്കാർ വാദം.
എന്നാൽ ഭാവിയിൽ ക്രൂഡോയിലിന് വില കുറയുന്നതിന് ആനുപാതികമായി എക്‌സൈസ് തീരുവ ഉയർത്തുകയാണെങ്കിൽ പെട്രോളിന്‍റെ വില വർദ്ധന നേരിട്ട് ജനങ്ങളെ ബാധിക്കും. മാത്രമല്ല എല്ലാ ദിവസവും പെട്രോൾ ഡീസൽ വില വർദ്ധന ഉണ്ടാകുന്ന രാജ്യത്ത് പച്ചക്കറി ഉൾപ്പടെയുള്ള അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിലേക്ക് നയിക്കുന്ന തീരുമാനമാകും പെട്രോളിനും ഡീസലിനും ഏർപ്പെടുത്തുന്ന സെസ്.