ന്യൂഡൽഹി: കാർഷിക നിയമങ്ങള്‍ക്കെതിരെ ഡൽഹി അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകരുമായി ചർച്ച പുനരാരംഭിക്കാൻ തയ്യാറാണെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ. കേന്ദ്രം പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങളിലെയും വ്യവസ്ഥകളിൽ എതിർപ്പുള്ളവ ചൂണ്ടിക്കാണിക്കാനും കേന്ദ്രമന്ത്രി കർഷക യൂണിയനുകളോട് ആവശ്യപ്പെട്ടു.
സർക്കാരും യൂണിയനുകളും ഇതുവരെ 11 വട്ടമാണ് ചർച്ചകൾ നടത്തിയത്. ജനുവരി 22 ന് ആയിരുന്നു അവസാന ചർച്ച. റിപ്പബ്ലിക്ക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്ടർ റാലി അക്രമാസക്തമായതോടെ പിന്നീട് ചർച്ചകൾ നടന്നിരുന്നില്ല.
Also Read:കനത്ത മഴയ്‌ക്ക് സാധ്യത ; മുംബൈയില്‍ റെഡ് അലർട്ട്
ബില്ലിലെ ഏത് ഭാഗമാണ് കർഷക വിരുദ്ധമെന്ന് പല തവണ കേന്ദ്രം ചോദിച്ചതാണ്. എന്നാൽ കർഷക നേതാക്കളോ ബില്ലിനെ എതിർക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളോ അതിന് തയ്യാറായില്ലെന്നും നരേന്ദ്ര സിങ് തോമാർ ആരോപിച്ചു.